പെട്ടിമുടി ദുരന്തം: മൂന്ന് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ
text_fieldsചെന്നൈ: ഇടുക്കി രാജമല പെട്ടിമുടിയിലെ ദുരന്തബാധിതർക്ക് ധനസഹായവുമായി തമിഴ്നാട് സർക്കാർ. ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതം നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും ധനസഹായമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ആഗസ്റ്റ് ഏഴിനുണ്ടായ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ട 62 പേരുടെ മൃതദേഹങ്ങൾ ഇതിനകം കണ്ടെടുത്തിട്ടുണ്ട്. മരിച്ചവരെല്ലാവരും രാജമലയിലെ തേയില പ്ലാേൻറഷനിൽ േജാലി ചെയ്യുന്നവരായിരുന്നു. തലമുറകൾക്ക് മുമ്പ് തമിഴ്നാട്ടിൽ നിന്ന് കുടിയേറി വന്നവരുടെ കുടുംബങ്ങളാണിവർ .
മരിച്ചവരുടെ കുടുംബാംങ്ങൾക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ച് ലക്ഷം രൂപ വീതവും പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.