അതിർത്തികളിൽ പരിശോധന കർശനമാക്കുമെന്ന് തമിഴ്നാട് ആരോഗ്യ മന്ത്രി
text_fieldsഗൂഡല്ലൂർ: കേരള-തമിഴ്നാട് അതിർത്തികളിൽ എല്ലാ ഭാഗത്തും കോവിഡ് പരിശോധന കർശനമാക്കിയതായി തമിഴ്നാട് കുടുംബക്ഷേമ ആരോഗ്യ വകുപ്പ് മന്ത്രി എം. സുബ്രഹ്മണ്യൻ. കേരളത്തിൽ രോഗവ്യാപനം വർധിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന.
കേരളത്തിൽ നിന്ന് വരുന്ന എല്ലാവരെയും അതിർത്തികളിൽ പരിശോധിക്കും. വിമാനം, ട്രെയിൻ മാർഗം എത്തുന്നവരെ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂർണമാക്കുന്നതിനായി എല്ലാ ഭാഗത്തും വാക്സിനേഷൻ ലഭ്യമാക്കി വരുന്നതായും അദ്ദേഹം വ്യക്തമാക്കി.
80 വയസിന് മുകളിലുള്ള വയോധികർക്ക് വീടുകളിൽ ചെന്ന് കുത്തിവെപ്പ് നടത്തുന്നുണ്ട്. ഇതിൽ ചെന്നൈ നഗരസഭ മുൻപന്തിയിൽ ആണെന്നും സുബ്രഹ്മണ്യൻ വ്യക്തമാക്കി. എവിടെയും വാക്സിൻ ക്ഷാമം ഇല്ലെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.