എന്തൊരു ഭരണമാണ് കേരളത്തിലേതെന്ന് തമിഴ്നാട് മന്ത്രി
text_fieldsചെന്നൈ: കേരള മുഖ്യമന്ത്രിയുടെയും ബന്ധപ്പെട്ട മന്ത്രിമാരുടെയും അറിവോ സമ്മതമോ കൂടാതെ മുല്ലപ്പെരിയാർ ഡാം പരിസരത്തെ 15 മരങ്ങൾ മുറിച്ചുനീക്കാൻ തമിഴ്നാടിന് അനുമതി നൽകി ഉദ്യോഗസ്ഥർക്ക് ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയുമെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്ന് തമിഴ്നാട് ജലവിഭവ മന്ത്രി എസ്. ദുരൈമുരുകൻ മാധ്യമങ്ങളോട് പറഞ്ഞു.
എന്തൊരു ഭരണമാണ് കേരളത്തിൽ നടക്കുന്നത്? ഉത്തരവിൽ 15 മരങ്ങൾ നീക്കം ചെയ്യാൻ അനുമതി മാത്രമല്ല, പ്രത്യേകമായി അടയാളപ്പെടുത്തുകയും മുറിച്ചുമാറ്റേണ്ട മരങ്ങൾക്ക് പേരിടുകയും ചെയ്തിട്ടുണ്ട്. ബന്ധപ്പെട്ട മന്ത്രിമാരുടെ സമ്മതമില്ലാതെ ഇത് സംഭവിക്കില്ല. പ്രതിപക്ഷത്തിെൻറ സമ്മർദത്തെ തുടർന്നാവാം കേരള സർക്കാർ ഉത്തരവ് മരവിപ്പിച്ചത്. ഏത് സാഹചര്യത്തിലും മുല്ലപ്പെരിയാർ വിഷയത്തിൽ കേരളവുമായി ഏറ്റുമുട്ടലിെൻറ പാത സ്വീകരിക്കാൻ തമിഴ്നാട് തയാറല്ലെന്നും ദുരൈമുരുകൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ദുരൈമുരുകൻ ഉൾപ്പെടെ അഞ്ച് മന്ത്രിമാരടങ്ങുന്ന സംഘം മുല്ലപ്പെരിയാർ ഡാം സന്ദർശനം നടത്തിയ വേളയിലാണ് പ്രദേശത്തെ മരങ്ങൾ മുറിക്കാൻ അനുവദിക്കണമെന്ന് കേരള സർക്കാറിനോട് അഭ്യർഥിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.