മുന്നറിയിപ്പില്ലാതെ തമിഴ്നാട് മുല്ലപ്പെരിയാർ ഷട്ടറുകൾ തുറക്കുന്നു, കേരളം സുപ്രീകോടതിയിലേക്ക്
text_fieldsതിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ഷട്ടര്‍ തുറന്നുവിടുന്ന തമിഴ്‌നാട് നടപടിക്കെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കുന്നു. അണക്കെട്ടില്‍ നിന്നും രാത്രിയില്‍ ഏകപക്ഷീയമായി തമിഴ്‌നാട് വെള്ളം തുറന്ന് വിടുന്നതിനെതില്‍ കോടതി ഉടന്‍ ഇടപെടണമെന്ന ആവശ്യപ്പെട്ട് കേരളം ബുധനാഴ്ച സുപ്രീം കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കും.
തമിഴ്‌നാട് തുടര്‍ച്ചയായി വെള്ളം തുറന്നുവിടുന്ന നടപടി സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
ജലനിരപ്പ് ഉയര്‍ന്നതിനു പിന്നാലെ തിങ്കളാഴ്ച രാത്രി മുല്ലപ്പെരിയാറിലെ ഒന്‍പതു ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു. ഇതിനേ തുടര്‍ന്ന് വള്ളക്കടവ്, വണ്ടിപ്പെരിയാര്‍ മേഖലകളിലെ താഴ്ന്ന പ്രദേശത്തെ വീടുകളില്‍ വെള്ളം കയറുകയും ചെയ്തിരുന്നു.
അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലാണ് ഷട്ടറുകള്‍ തുറക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു. ഇതുമൂലം ഡാമിന്റെ പരിസരപ്രദേശത്തുള്ള നിരവധി വീടുകളില്‍ വെള്ളം കയറിയിരുന്നു. മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറക്കുന്ന തമിഴ്‌നാടിന്‍റെ നടപടിക്കെതിരെ വ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.