Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2021 9:30 AM IST Updated On
date_range 16 April 2021 9:30 AM ISTവാളയാറിൽ പരിശോധന കർശനമാക്കി തമിഴ്നാട്; ഇ-പാസ് നിർബന്ധം
text_fieldsbookmark_border
പാലക്കാട്: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ വാളയാർ അതിർത്തിയിൽ തമിഴ്നാട് പൊലീസും ആരോഗ്യ വകുപ്പും പരിശോധന കർശനമാക്കി. ഇ-പാസ് ഉള്ളവർക്ക് മാത്രമാണ് കേരളത്തിൽനിന്നും തമിഴ്നാട്ടിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
യാത്രാ ബസുകളും ചരക്ക് വാഹനങ്ങളും ഇപ്പോൾ തടയുന്നില്ല. ഇവയെ ബാധിക്കാത്ത രീതിയിലാണ് പരിശോധന നടക്കുന്നത്.
ഒരു മാസം മുമ്പ് ആരംഭിച്ച പരിശോധന ഇടക്ക് നിർത്തിവെച്ചിരുന്നു. പാസില്ലാതെ എത്തുന്നവർക്ക് മൊബൈലിൽ ഇ-പാസിന് അപേക്ഷിച്ചാൽ ഉടൻ ലഭ്യമാകും. ചെക്ക് പോസ്റ്റിൽ ഇതിനായി തമിഴ്നാട് സഹായ കേന്ദ്രമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story