Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightത​മി​ഴ് മീ​ഡി​യം...

ത​മി​ഴ് മീ​ഡി​യം പാ​ഠ​ഭാ​ഗ​ങ്ങ​ൾ വിക്ടേഴ്സ് ചാ​ന​ൽ സംപ്രേഷണം ചെ​യ്തി​ല്ല

text_fields
bookmark_border
tamil-online-class
cancel
camera_alt?????????? ??. ???????? ????????????? ???.??? ????????? ??????? ?????? ?????? ?????????? ?????????????? ???????????

കൊ​ല്ല​ങ്കോ​ട്: അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ ത​മി​ഴ് മീ​ഡി​യം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ഒ​രു​ക്ക​ണ​മെ​ന്ന് ര​ക്ഷി​താ​ക്ക​ൾ. സ​ർ​ക്കാ​ർ ത​ല​ത്തി​ൽ വി​ക്ടേ​ഴ്സ് ചാ​ന​ലി​ലൂ​ടെ പ്രൈ​മ​റി​ത​ലം മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ത​ലം വ​രെ പാ​ഠ​ഭാ​ഗ​ങ്ങ​ൾ ഓ​ൺ​ലൈ​നി​ലൂ​ടെ സ​ർ​ക്കാ​ർ സംപ്രേഷണം ആ​രം​ഭി​ച്ച​പ്പോ​ൾ ജി​ല്ല​യി​ലെ അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന വി​ദ്യാ​ല​യ​ങ്ങ​ളി​ലെ 60 ശ​ത​മാ​ന​ത്തി​ല​ധി​കം ത​മി​ഴ് മീ​ഡി​യം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പാ​ഠ​ഭാ​ഗ​ങ്ങ​ൾ ഓ​ൺ​ലൈ​നി​ലൂ​ടെ ല​ഭി​ക്കാ​ത്ത​ത് ദു​രി​ത​മാ​യി. 

മു​ത​ല​മ​ട, പെ​രു​മാ​ട്ടി, എ​രു​ത്തി​യാ​മ്പ​തി, കൊ​ഴി​ഞ്ഞാ​മ്പാ​റ, മീ​നാ​ക്ഷി​പു​രം, വേ​ല​ന്താ​വ​ളം, ചി​റ്റൂ​ർ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ത​മി​ഴ് മീ​ഡി​യം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ത​മി​ഴ് ഓ​ൺ​ലൈ​ൻ പാ​ഠ​ഭാ​ഗ​ങ്ങ​ൾ ചാ​ന​ലി​ലൂ​ടെ പ്ര​ക്ഷേ​പ​ണം ചെ​യ്തി​ല്ല. ഒ​രാ​ഴ്ച​ക്ക​കം വി​ക്ടേ​ഴ്സ് ചാ​ന​ലി​ൽ ത​മി​ഴ് മീ​ഡി​യം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന്​ സ​ർ​ക്കാ​ർ അ​റി​യി​ച്ച​താ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. 

സ​ന്ന​ദ്ധ​രാ​യി അ​ധ്യാ​പ​ക​ർ
മു​ത​ല​മ​ട: ത​മി​ഴ് പാ​ഠ​ഭാ​ഗ​ങ്ങ​ൾ എ​ടു​ക്കാ​ൻ മു​ത​ല​മ​ട എം. ​പു​തൂ​ർ മ​ഹാ​ഗ​ണ​പ​തി എ​ൽ.​പി സ്കൂ​ൾ അ​ധ്യാ​പ​ക​ർ ത​യാ​റെ​ടു​ക്കു​ന്നു. വി​ദ്യാ​ല​യ​ത്തി​ലെ നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് വാ​ട്സ്​​ആ​പ് ഗ്രൂ​പ്പി​ലൂ​ടെ ത​മി​ഴ് ക്ലാ​സു​ക​ൾ എ​ടു​ക്കാ​ൻ അ​ധ്യാ​പ​ക​ർ മു​ന്നോ​ട്ടു​വ​ന്ന​ത്. മു​ത​ല​മ​ട മ​ഹാ​ഗ​ണ​പ​തി എ​ൽ.​പി സ്കൂ​ളി​ൽ എ​ൽ.​പി വി​ഭാ​ഗം കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്തി വാ​ട്സ്ആ​പ് ഗ്രൂ​പ് രൂ​പ​വ​ത്​​ക​രി​ക്കു​ക​യും ഇ​വ​യി​ലൂ​ടെ ര​ണ്ട്, മൂ​ന്ന്, നാ​ല്​ ക്ലാ​സു​ക​ളി​ലൂ​ടെ കു​ട്ടി​ക​ൾ​ക്കാ​യി പാ​ഠ​ഭാ​ഗ​ങ്ങ​ൾ ഓ​ൺ​ലൈ​നി​ലൂ​ടെ എ​ടു​ത്ത്​ വാ​ട്സ്ആ​പ്പി​ൽ ഷെ​യ​ർ ചെ​യ്യു​ന്ന സം​വി​ധാ​ന​മാ​ണ് ആ​രം​ഭി​ച്ച​തെ​ന്ന് ത​മി​ഴ് അ​ധ്യാ​പി​ക ബി. ​സു​നി​ത പ​റ​ഞ്ഞു.

അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ മി​ക്ക ര​ക്ഷി​താ​ക്ക​ൾ​ക്കും സ്മാ​ർ​ട്ട് ഫോ​ൺ ഇ​ല്ലാ​ത്ത​തും ടെ​ലി​വി​ഷ​ൻ ഇ​ല്ലാ​ത്ത​തും ത​മി​ഴ് മീ​ഡി​യം വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ൺ​ലൈ​ൻ പ​ഠ​നം പ്ര​തി​സ​ന്ധി​യി​ലാ​ക്കു​മെ​ന്ന​തി​നാ​ൽ പൊ​തു ടെ​ലി​വി​ഷ​ൻ കി​യോ​സ്കു​ക​ൾ ആ​ദി​വാ​സി പി​ന്നാ​ക്ക കോ​ള​നി​ക​ളി​ൽ സ്​​ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsPalakkad Districtonline classtamil online class
News Summary - tamil online class in palakkad district -Kerala News
Next Story