ഹരിത കോടതി ഉത്തരവ് ലംഘിച്ച് പെരിയാർ കടുവ സേങ്കതത്തിൽ തമിഴ്നാടിെൻറ നിർമാണം
text_fieldsകുമളി: പെരിയാർ കടുവ സേങ്കതത്തിനുള്ളിൽ നിർമാണ ജോലികൾക്ക് വിലക്ക് നിലനിൽക്കെ അറ്റകുറ്റപ്പണികളെന്ന പേരിൽ തേക്കടിയിൽ തമിഴ്നാട് ആരംഭിച്ച നിർമാണ ജോലികൾ വനപാലകർ തടഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് തേക്കടിയിലെ തമിഴ്നാട് വക ഇൻസ്പെക്ഷൻ ബംഗ്ലാവിന് സമീപത്താണ് നിർമാത്തിന് തുടക്കമിട്ടത്.
പഴയ രണ്ട് ക്വാർേട്ടഴ്സ് കെട്ടിടങ്ങൾ ഇടിച്ചുനിരത്തി പുതിയ ഡോർമിറ്ററി നിർമിക്കുകയായിരുന്നു ലക്ഷ്യം. പെരിയാർ കടുവ സേങ്കതത്തിനുള്ളിലുണ്ടായിരുന്ന വാഹന പാർക്കിങ് പുറത്തുള്ള ആനവാച്ചാൽ പ്രദേശത്തേക്ക് നീക്കിയിരുന്നു. ആനവാച്ചാൽ പ്രദേശം മുല്ലപ്പെരിയാർ പാട്ടഭൂമിയാണെന്ന് അവകാശപ്പെട്ട് ഇവിടെ നടക്കാനിരുന്ന നിർമാണ പ്രവർത്തനങ്ങൾക്കെതിരെ തമിഴ്നാടാണ് ചെന്നൈ ഹരിത കോടതിയെ സമീപിച്ചത്.
തമിഴ്നാടിെൻറ ഹരജിയിൽ പെരിയാർ കടുവ സേങ്കതത്തിനുള്ളിലെ മുഴുവൻ നിർമാണ ജോലികളും കോടതി തടഞ്ഞു. ഇൗ വിലക്ക് നിലനിൽക്കെയാണ് ‘അറ്റകുറ്റപ്പണി’ പേരിൽ തമിഴ്നാടുതന്നെ വൻകിട നിർമാണ ജോലികളുമായി രംഗത്തെത്തിയത്. തേക്കടിയിൽ ഇപ്പോഴുള്ള തമിഴ്നാട് െഎ.ബിയിലെ മുറികൾ വിനോദസഞ്ചാരികൾക്ക് നൽകിവരുന്നത് പതിവാണ്. തമിഴ്നാട്ടിൽനിന്നുള്ള സഞ്ചാരികൾക്ക് വൻ തുകക്കാണ് മുറികൾ വാടകക്ക് നൽകുന്നത്. ഇൗ സൗകര്യം കൂടുതൽ വിപുലപ്പെടുത്തി. തേക്കടിയിലെ വിനോദസഞ്ചാര സാധ്യതകൾ വഴി വരുമാനമാണ് പുതിയ ഡോർമിറ്ററി നിർമാണം ലക്ഷ്യമിടുന്നതെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.