മാരകരോഗത്തിന് ദയാവധ അപേക്ഷ: ഡാനിഷിെന എയിംസിൽ പ്രവേശിപ്പിച്ചു
text_fieldsന്യൂഡൽഹി: ചികിത്സ പിഴവിനെ തുടര്‍ന്ന് ശാരീരിക ശേഷി നഷ്ടപ്പെട്ട് മാരകരോഗങ്ങൾ ബാധിച്ച തമിഴ്നാട് മാർത്താണ്ഡം സ്വദേശി അഞ്ചര വയസ്സുകാരൻ ഡാനിഷിനെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിൽ (എയിംസ്) പ്രവേശിപ്പിച്ചു. കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തിെൻറ ഇടപെടലിനെത്തുടർന്നാണ് ദയാവധത്തിന് അപേക്ഷയുമായി ഡൽഹിയിലെത്തിയ ഡാനിഷിെന വിദഗ്ധ ചികിത്സക്കുവേണ്ടി ആശുപത്രിയിലേക്ക് മാറ്റിയത്. ഡാനിഷിന് ആവശ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി ഉറപ്പ് നല്കി.
ജനിച്ച് ദിവസങ്ങള്‍ക്കകം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞ ഡാനിഷിന് ആശുപത്രി അധികൃതര്‍ ചികിത്സ നല്കുന്നതില് വരുത്തിയ പിഴവാണ് ഇത്രയും ദുഷ്കരമായതെന്ന് കുടുംബം ആരോപിച്ചു. ചികിത്സ സഹായത്തിനായി സമീപിച്ച വാതിലുകളെല്ലാം അടഞ്ഞതോടെ ഫെബ്രുവരി ഒന്നിന് ഡാനിഷുമായി ഡൽഹിയിലെത്തിയ കുടുംബം ദയാവധം ആവശ്യപ്പെടുകയായിരുന്നു. ഡാനിഷുമായി വസതിയിലെത്തിയിട്ടും ആരോഗ്യമന്ത്രി ജെ.പി. നദ്ദയുമായുള്ള കൂടിക്കാഴ്ചക്ക് അനുമതി ലഭിച്ചില്ല. ഇതുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അൽേഫാൺസ് കണ്ണന്താനത്തിെൻറ ഇടപെടൽ. ഡാനിഷിെൻറ പിതാവ് ഡെനീസ് കുമാർ തൃശൂരിൽ കെട്ടിട നിര്‍മാണ തൊഴിലാളിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.