തമിഴ്നാട് ബസുകൾക്ക് പമ്പ വരെ അനുമതി
text_fieldsകൊച്ചി: തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപറേഷന് പമ്പ വരെ സർവ ിസ് നടത്താൻ അനുമതി നൽകിയതായി സർക്കാർ ഹൈകോടതിയെ അറിയിച്ചു. ഇൗ മാസം എട്ടിന് ഗതാഗ തവകുപ്പ് ഇതുസംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവിെൻറ പകർപ്പ് സർക്കാർ ഹാജരാക്കി.
തമിഴ്നാട് സർക്കാറിെൻറ കീഴിെല ദീർഘദൂര ബസുകൾക്ക് പമ്പയിലേക്കും തിരിച്ചും സർവിസ് നടത്താൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കോർപറേഷൻ നൽകിയ ഹരജിയിലാണ് സർക്കാറിെൻറ വിശദീകരണം. തുടർന്ന് ഹരജി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.
മണ്ഡലകാലം അവസാനിക്കുന്നതുവരെ പമ്പയിലേക്കും തിരിച്ചും സർവിസ് നടത്താൻ അനുമതി നൽകണമെന്ന ആവശ്യം സംസ്ഥാന സർക്കാർ മുമ്പാകെ ഉന്നയിക്കാൻ നേരേത്ത ഹരജിക്കാരോട് കോടതി നിർദേശിച്ചിരുന്നു. തുടർന്ന് തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപറേഷൻ നൽകിയ നിേവദനം പരിഗണിച്ചാണ് അനുമതി നൽകി സർക്കാർ ഉത്തരവിട്ടത്.
ശബരിമല സീസണിൽ കെ.എസ്.ആർ.ടി.സിക്കൊപ്പം മറ്റിടങ്ങളിൽനിന്ന് പമ്പ വരെ കോർപറേഷൻ ബസുകളും സർവിസ് നടത്താറുള്ളതാണെങ്കിലും ചില കാരണങ്ങളാൽ പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി ഉൾപ്പെടെ ദീർഘദൂര സർവിസുകളെ അനുവദിക്കാനാവില്ലെന്നും നിലക്കൽ വരെ മാത്രമേ സർവിസ് നടത്താനാവൂവെന്നും അറിയിച്ചതിനെത്തുടർന്നാണ് കോടതിയെ സമീപിക്കുന്നതെന്ന് കോർപറേഷൻ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.