വെേട്ടറ്റ തമിഴ് തൊഴിലാളിയുടെ കാൽപാദം തുന്നിച്ചേർക്കാൻ ആലോചന
text_fieldsകോയമ്പത്തൂർ: കേരളത്തിൽ സൗജന്യ ചികിത്സ നിഷേധിക്കപ്പെട്ട് കോയമ്പത്തൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച തമിഴ് തൊഴിലാളി അരിയല്ലൂർ കാരക്കുടി ഉടയാംപാളയം രാജേന്ദ്രെൻറ (46) വേർപ്പെടുത്തിയ വലതു കാൽപാദം തുന്നിപിടിപ്പിക്കാൻ ഡോക്ടർമാർ ആലോചിക്കുന്നതായി ഡീൻ അശോകൻ അറിയിച്ചു. രണ്ട് ദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
വാസ്കുലാർ എന്നറിയപ്പെടുന്ന കാലിലെ മൂന്ന് രക്തനാളികളും മുറിഞ്ഞുപോയിട്ടുണ്ട്. വാസ്ക്കുലാർ സർജറി നടത്തി കാൽപാദം തുന്നിചേർക്കാൻ കഴിയാത്തപക്ഷം കൃത്രിമ പാദമോ കൃത്രിമക്കാലോ നിർമിച്ച് പിടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബർ ഒന്നിന് വെേട്ടറ്റ് തൂങ്ങിയ കാൽപാദവുമായി കോയമ്പത്തൂർ ആശുപത്രിയിലെത്തിച്ച രാജേന്ദ്രെൻറ കാൽപാദം മുറിച്ചുനീക്കിയിരുന്നു. മലപ്പുറം കുറ്റിപ്പുറത്ത് സെപ്റ്റംബർ 30ന് രാത്രി വാക്കുതർക്കത്തിനിടെ ബന്ധുവായ കോടീശ്വരനാണ് രാജേന്ദ്രനെ വെട്ടി പരിക്കേൽപ്പിച്ചത്. വലത് കൈക്കും കാലിനുമാണ് പരിക്കേറ്റത്.
വെേട്ടറ്റതിനെ തുടർന്ന് മുറിഞ്ഞുതൂങ്ങിയ കാൽപാദവുമായി രക്തം വാർന്നൊഴുകിയ നിലയിൽ കുറ്റിപ്പുറം താലൂക്ക് ഗവ. ആശുപത്രിയിലും തൃശൂർ, കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിലും രാജേന്ദ്രനെ കൊണ്ടുപോയെങ്കിലും വിവിധ കാരണങ്ങൾ പറഞ്ഞ് ചികിത്സ നിഷേധിക്കുകയായിരുന്നു.
മൊത്തം 370 കിലോമീറ്റർ ആംബുലൻസിൽ സഞ്ചരിച്ചാണ് ഒടുവിൽ കോയമ്പത്തൂരിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.