കൊയിലാണ്ടിയിൽ കണ്ടയിനർ ലോറിയും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു
text_fieldsകോഴിക്കോട്: കൊയിലാണ്ടിയിൽ കണ്ടയിനർ ലോറിയും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കണ്ടയിനർ ലോറിയിലുണ്ടായിരുന്ന മലപ്പുറം തിരൂർ സ്വദേശി ജാഫർ, ടാങ്കർ ലോറിയിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശി രാജേന്ദ്രൻ എന്നിവരാണ് മരിച്ചത്. ഇരു വാഹനത്തിലുമായി ഉണ്ടായിരുന്ന ബാപ്പു, അബൂബക്കർ, ചിന്നദുരൈ എന്നിവർക്കും ഒരു വഴിയാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്.
ഇന്ന് പുലർച്ചെ 2.40ന് കൊയിലാണ്ടി ബസ് സ്റ്റാൻറിനടുത്താണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് മീൻ കയറ്റി പോകുകയായിരുന്ന കെ.എൽ. 55 കെ. 8047 നമ്പർ കണ്ടയിനർ ലോറിയും മംഗലാപുരത്ത് നിന്നും എൽ.പി.ജി കയറ്റി വന്ന ടി.എൻ. 88 എ. 8581 നമ്പർ ടാങ്കർ ലോറിയുമാണ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.