പെരിന്തൽമണ്ണക്ക് സമീപം ടാങ്കർ ലോറി മറിഞ്ഞ് വാതകം ചോർന്നു
text_fieldsമലപ്പുറം: കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ പെരിന്തൽമണ്ണ തിരൂർക്കാടിന് സമീപം താഴെ അരിപ്ര വളവിൽ ടാങ്കർ ലോറി മറിഞ്ഞ് പാചകവാതകം ചോർന്നു. ഞായറാഴ്ച രാവിലെ എേട്ടാടെയാണ് സംഭവം. ഇതുവഴിയുള്ള വാഹനങ്ങൾ മക്കരപ്പറമ്പ്-മങ്കട-തിരൂർക്കാട് വഴി തിരിച്ചുവിട്ടു. അപകടസ്ഥലത്തിെൻറ 100 മീറ്റര്‍ പരിധിയില്‍നിന്ന് ആളുകെള ഒഴിപ്പിച്ചു. അര കിലോമീറ്റർ ചുറ്റളവിൽ പൊലീസ് ജാഗ്രത നിർദേശം നൽകുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. ആളുകൾ ഇൗ ഭാഗത്തേക്ക് പോകുന്നത് വിലക്കി.
മംഗളൂരുവിൽനിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന ടാങ്കറാണ് മറിഞ്ഞത്. എട്ടരയോടെ അഗ്നിശമനസേന സ്ഥലത്തെത്തി െവള്ളം പമ്പ് ചെയ്ത് തുടങ്ങി. ചോര്‍ച്ച പരിഹരിക്കാന്‍ െഎ.ഒ.സിയുടെ റിക്കവറി വാനുമെത്തി. ചേളാരി ഡിപ്പോയിലെ െഎ.ഒ.സി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മറിഞ്ഞ ടാങ്കർ പരിശോധിച്ചു. ഉച്ചക്ക് 12ഒാടെയാണ് ചോർച്ചയുള്ള ടാങ്കറിൽനിന്ന് മറ്റൊരു ടാങ്കറിലേക്ക് വാതകം മാറ്റിത്തുടങ്ങിയത്. ടാങ്കർ ഉയർത്തി ഞായറാഴ്ച രാത്രിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ചോർച്ചയുള്ള ടാങ്കറിൽനിന്ന് മൂന്ന് ടാങ്കറുകളിലേക്കാണ് വാതകം മാറ്റിയത്.
അഗ്നിശമന സേനയുടെ പെരിന്തൽമണ്ണ, മലപ്പുറം, മഞ്ചേരി, തിരൂർ യൂനിറ്റുകളാണ് സുരക്ഷ ഒരുക്കിയത്. അസി. ഡിവിഷനൽ ഒാഫിസർ കെ.എം. അഷ്റഫലി, മലപ്പുറം സ്റ്റേഷൻ ഒാഫിസർ സി. ബാബുരാജൻ എന്നിവർ നേതൃത്വം നൽകി. മറിഞ്ഞ ടാങ്കർ റോഡിൽ ഉരസിയാണ് േചാർച്ചയുണ്ടായത്. വാതകം നേർപ്പിക്കാൻ തുടർച്ചയായി വെള്ളം പമ്പ് ചെയ്യേണ്ടിവന്നു. വാതക ടാങ്കറിനുള്ളിലേക്കും വെള്ളം വേണ്ടിവന്നു. സമീപപ്രദേശങ്ങളിൽനിന്ന് വെള്ളമെടുത്താണ് പമ്പിങ് പൂർത്തിയാക്കിയത്. മങ്കട, കൊളത്തൂർ, പെരിന്തൽമണ്ണ സ്റ്റേഷനിലെ പൊലീസും േട്രാമകെയർ വളൻറിയർമാരും രംഗത്തുണ്ടായിരുന്നു. മുമ്പും ഇതേ വളവിൽ ടാങ്കർ ലോറികൾ മറിഞ്ഞ് വാതകചോർച്ച ഉണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.