Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 3:20 PM GMT Updated On
date_range 22 Jan 2018 4:29 AM GMTആലുവയിൽ ടാങ്കർ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു
text_fieldsbookmark_border
ആലുവ: ടാങ്കർ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. ആലുവ കിഴക്കേദേശം സ്വദേശി മൈക്കിളാണ് (75) മരിച്ചത്. ദേശീയപാതയിൽ ആലുവ പറവൂർ കവലയിൽ രാവിലെ 11.15നാണ് അപകടമുണ്ടായത്.
മണപ്പുറം ഭാഗത്ത് നിന്ന് ദേശീയപാതയിലേക്ക് കയറിയതാണ് മൈക്കിൾ. എന്നാൽ, ഈ സമയം അങ്കമാലി ഭാഗത്ത് നിന്ന് ആലുവ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് യാത്ര തുടരാനുള്ള സിഗ്‌നലായിരുന്നു. ഇതുപ്രകാരം മുന്നോട്ടെടുത്ത ടാങ്കർ ലോറിയാണ് ഇടിച്ചത്.
ഇടിയെ തുടർന്ന് റോഡിൽ വീണ മൈക്കിളിനെ ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story