കൊച്ചിയില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടു; ടാങ്കര്‍ സമരം തുടരും
text_fieldsകൊച്ചി: ഇന്ധനപ്രതിസന്ധി രൂക്ഷമാക്കി ഇരുമ്പനം ഐ.ഒ.സി പ്ളാന്‍റില്‍ ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും നടത്തുന്ന സമരം തുടരും. സമരം ഒത്തുതീര്‍പ്പാക്കാന്‍ കലക്ടര്‍ ചൊവ്വാഴ്ച വിളിച്ച ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരം തുടരുമെന്ന് ഉറപ്പായത്.
പുതിയ ടെന്‍ഡര്‍ നടപടികളില്‍ വിട്ടുവീഴ്്ചയില്ളെന്ന് ചര്‍ച്ചയില്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കിയതോടെയാണ് സംസ്ഥാനത്തെ 950 പെട്രോള്‍ പമ്പുകളെ ബാധിക്കുന്ന സമരം തുടരാന്‍ തീരുമാനിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു. നാലുദിവസമായ സമരത്തത്തെുടര്‍ന്ന് ഇരുമ്പനത്തുനിന്ന് ഇന്ധനം എത്തിക്കുന്ന ഐ.ഒ.സി പമ്പുകളെ ബാധിച്ചിരുന്നു. ഇതുവരെ 250 പമ്പുകള്‍ പൂട്ടിയെന്നും നേതാക്കള്‍ പറഞ്ഞു.
കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ഒഴികെ ജില്ലകളില്‍ ഇരുമ്പനത്തുനിന്നാണ് ഇന്ധനമത്തെുന്നത്. സംസ്ഥാനത്തെ 55 ശതമാനം പമ്പുകളിലാണ് ഐ.ഒ.സിയില്‍നിന്ന് ഇന്ധനമത്തെുന്നത്. സമരം തുടര്‍ന്നാല്‍ സംസ്ഥാനത്ത് ഭൂരിപക്ഷം പമ്പുകളും അടച്ചിടേണ്ടിവരുമെന്ന് ഉടമകള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.