ടാങ്കര്‍ സമരം തുടരുന്നു; ഇന്ധനക്ഷാമം തുടങ്ങി
text_fieldsകൊച്ചി: ഇരുമ്പനത്തെ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് (ഐ.ഒ.സി) പ്ലാൻറില്‍ കരാർ ടാങ്കര്‍ ലോറി തൊഴിലാളികള്‍ നടത്തിവരുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ സംസ്ഥാനത്തെ മിക്ക പമ്പുകളിലും ഇന്ധനക്ഷാമം രൂക്ഷമായി. ബുധനാഴ്ച ഉച്ചക്ക് ശേഷം സംസ്ഥാനത്തെ ഭൂരിഭാഗം പമ്പുകളും കാലിയായി. വ്യവസ്ഥകൾക്ക് വിരുദ്ധമായി പമ്പുടമകളുടെ ടാങ്കറുകള്‍ക്ക് അമിതമായി ലോഡ് നല്കുന്നതില് പ്രതിഷേധിച്ച് ബുധനാഴ്ചയാണ് കരാർ ടാങ്കറുകളിലെ തൊഴിലാളികൾ സമരം ആരംഭിച്ചത്.
ഐ.ഒ.സിയില്‍നിന്ന് കരാറടിസ്ഥാനത്തില്‍ സംസ്ഥാനത്തിെൻറ വിവിധ പമ്പുകളില്‍ ഇന്ധനമെത്തിക്കുന്ന 417 ടാങ്കറുകളിലെ എണ്ണൂറില്പരം തൊഴിലാളികളാണ് സമരം നടത്തുന്നത്. പമ്പുടമകളുടെ 247 ട്രക്കുകള്‍ക്ക് 90 ശതമാനം ബിസിനസും നല്കുന്നതുമൂലം തങ്ങള്‍ക്ക് മാസം 5000 രൂപ മാത്രമാണ് ലഭിക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. വരുംദിവസങ്ങളില്‍ പമ്പുടമകളുടെ ടാങ്കറുകള്‍ ഇന്ധനം നിറക്കുന്നത് തടയുമെന്നും തൊഴിലാളികള്‍ അറിയിച്ചു.
എല്ലാ നിയമങ്ങളും പാലിച്ചാണ് തങ്ങള്‍ക്ക് ലോഡ് നിറക്കാന്‍ കമ്പനി അനുമതി നല്‍കിയതെന്ന് ഒാള് കേരള പെട്രോളിയം ഡീലേഴ്സ് ടാങ്കര്‍ അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, ഒരുവിഭാഗം ടാങ്കര്‍ തൊഴിലാളികളുടെ പണിമുടക്ക് അന്യായമാണെന്ന് െഎ.ഒ.സി അധികൃതര്‍ അറിയിച്ചു. പണിമുടക്ക് അവസാനിപ്പിക്കാൻ ലേബര്‍ കമീഷണര്‍ വിളിച്ച യോഗത്തില്‍ ട്രക്കുടമകള്‍ പെങ്കടുക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും കമ്പനി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.