കാർട്ടൂണിൽ ‘തന്തവൈബ്’
text_fieldsതിരുവനന്തപുരം: ഹയർസെക്കൻഡറി വിഭാഗത്തിലെ കുട്ടികൾക്കു മുന്നിൽ വിഷയം എത്തിയപ്പോൾ അമ്പരക്കാത്ത ആരുമില്ല. വിഷയം തന്ത വൈബ്. ഹയർസെക്കൻഡറി കാർട്ടൂണിൽ ഏറിയ പങ്കും വിഷയത്തെ പഴയ-പുതിയ തലമുറകളുമായി കൂട്ടിയിണക്കി ട്രോളാക്കിയപ്പോൾ കൂടുതൽ ക്രിയേറ്റിവായ സൃഷ്‌ടികളുണ്ടായത് ഹൈസ്‌കൂൾ വിഭാഗത്തിന് നൽകിയ കരിയും കരിമരുന്നും ഇല്ലാതായാൽ എന്ന വിഷയത്തെ ആസ്‌പദമാക്കിയായിരുന്നു.
പൂരം കലക്കൽ മുതൽ പൂരത്തിന് യഥാർഥ ആനയ്‌ക്കു പകരം തടിയിലുണ്ടാക്കിയ ആനയെ കൊണ്ടുവന്ന് എ.ഐ സാങ്കേതികവിദ്യയിലൂടെ കൂടുതൽ മദപ്പാടുണ്ടാക്കുന്നതുവരെയുള്ള പുത്തൻ ആശയങ്ങളായിരുന്നു ഹൈസ്‌കൂൾ വിഭാഗം കാർട്ടൂണിലുണ്ടായത്. പങ്കെടുത്ത ഭൂരിപക്ഷവും മികച്ച രീതിയിൽ ആശയങ്ങൾ പങ്കുവെച്ചതു തന്നെയാണ് 90 ശതമാനത്തിനും എ ഗ്രേഡ് ലഭിക്കാനുള്ള കാരണവും. കാർട്ടൂണിസ്റ്റുകളായ ഗോപി കൃഷ്‌ണൻ, ബിജു പൗലോസ്, ഏലിയാസ് ജോൺ എന്നിവരാണ് 63ാം സംസ്ഥാന കലോത്സവത്തിലെ കാർട്ടൂണിന് വിധി കർത്താക്കളായി എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.