ശബരിമല: രാഹുൽ ഇൗശ്വറിനെ തള്ളി തന്ത്രികുടുംബം
text_fieldsപത്തനംതിട്ട: ശബരിമല വിഷയത്തിൽ രാഹുൽ ഇൗശ്വറിെന തള്ളി തന്ത്രികുടുംബം. ശബരിമല ആചാരാനുഷ്ടാനങ്ങളുമായി രാഹുൽ ഇൗശ്വറിന് ബന്ധമില്ലെന്നും തന്ത്രി കുടുംബത്തിൽ രാഹുൽ ഇശ്വറിന് പിന്തുടർച്ചാവകാശമില്ലെന്നും അവർ വ്യക്തമാക്കി.
ദേവസ്വം ബോർഡുമായി നല്ല ബന്ധമാണുള്ളത്. അത് തുടരും. മുഖ്യമന്ത്രി പത്തനംതിട്ടയിൽ നടത്തിയ പ്രസംഗം വേദനയുണ്ടാക്കി. തെറ്റിധാരണ മൂലമാകാം ഇങ്ങനെയൊരു നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും അവർ പറഞ്ഞു. വിശ്വാസത്തിലും അനുഷ്ഠാനത്തിലും ഉറച്ചു നിൽക്കുമെന്നും തന്ത്രി കുടുംബം കൂട്ടിച്ചേർത്തു.
തന്ത്രികുടുംബത്തിന്‍റെ വാര്‍ത്താക്കുറിപ്പ്
തന്ത്രിസമൂഹം വിശ്വാസത്തിലും അനുഷ്ഠാനത്തിലും ഉറച്ചു നില്‍കും. വിശ്വാസത്തിെൻറ പേരില്‍ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും ഉണ്ടാക്കുകയല്ല വേണ്ടത്. വിശ്വാസത്തേയും അനുഷ്ഠാനങ്ങളേയും സംരക്ഷിക്കാനുളള ബാധൃതയില്‍ നിന്നും താഴമണ്‍ കുടുംബവും തന്ത്രിമാരും ഒഴിഞ്ഞു മാറില്ല രാഹുല്‍ ഈശ്വറിേൻറതായി വരുന്ന വാര്‍ത്തകളും സമീപനങ്ങളും തന്ത്രി കുടുംബത്തിെൻറ നിലപാടാണെന്ന് ധാരണ പരന്നിട്ടുണ്ട്.
വിധിപ്രകാരം രാഹുല്‍ ഈശ്വറിന് ആചാര അനുഷ്ഠാനകാര്യങ്ങളില്‍ ശബരിമലയുമായോ തന്ത്രികുടുംബവുമായോ യാതൊരു ബന്ധവും പിന്‍തുടര്‍ച്ചാവകാശവുമില്ല. അത്തരം അഭിപ്രായങ്ങളോടും നടപടികളോടും ഞങ്ങള്‍ക്ക് യോജിപ്പുമില്ല. ദേവസ്വംബോര്‍ഡുമായി നല്ലബന്ധത്തിലാണ് തന്ത്രികുടുംബം ഇതുവരെയും പ്രവര്‍ത്തിച്ചിട്ടുളളത്. തുടര്‍ന്നും അങ്ങനെ തന്നെയായിരിക്കും.
പത്തനംതിട്ടയില്‍ കേരള മുഖ്യമന്ത്രി നടത്തിയ പ്രസംഗം വേദനയുണ്ടാക്കുന്നതാണ് എന്തെങ്കിലും തെറ്റിദ്ധാരണമൂലമാകാം മുഖ്യമന്ത്രി ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചതെന്ന് ഞങ്ങള്‍ വിചാരിക്കുന്നു. സര്‍ക്കാരുമായോ ദേവസ്വം ബോര്‍ഡുമായോ ഒരുതരത്തിലുമുളള വിയോജിപ്പും ഇല്ല.
ഭക്തജനങ്ങളുടെ ഐശ്വര്യമാണ് ഞങ്ങളുടെലക്ഷ്യം സന്നിധാനം സമാധാനത്തിേൻറയും ഭക്തിയുടേയും സ്ഥാനമായി നിലനിര്‍ത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അവിടെ കളങ്കിതമായ ഒന്നും സംഭവിക്കാന്‍ പാടില്ല. അയ്യപ്പസന്നിധിയുടെ മഹത്വം കാത്തുസൂക്ഷിക്കാന്‍ എല്ലാവരും സഹകരിക്കുകയും സഹായിക്കുകയുമാണ് വേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.