മലപ്പുറത്ത് കിണർ ഇടിഞ്ഞുവീണ് രണ്ടുപേർ മരിച്ചു
text_fieldsതാനൂർ: നിർമ്മാണത്തിനിടെ കിണർ ഇടിഞ്ഞു മണ്ണിനടിയിൽപ്പെട്ട് രണ്ട് തൊഴിലാളികൾ മരിച്ചു. താനൂർ മുക്കോല സ്വദേശികളായ മേറിൽ വേലായുധൻ (63), പെരുവലത്ത് അച്യുതൻ (60) എന്നിവരാണ് മരിച്ചത്. രാവിലെ 8.30ന് മൂലക്കലിലെ പുത്തൻ പീടിയേക്കൽ ഷഹിദിെൻറ പുതിയ വീടിനോട് ചേർന്നുള്ള കിണർ നിർമിക്കുമ്പോഴാണ് അപകടം.
നിർമാണത്തിലിരിക്കുന്ന കിണറിെൻറ മുകൾ തട്ടിലുള്ള മണ്ണ് എല്ലാ ഭാഗത്ത് നിന്നും ഇവരുടെ മേൽ പതിക്കുകയായിരുന്നു. മണ്ണിനൊപ്പം സമീപത്തെ ചുറ്റുമതിലും ഇടിഞ്ഞ് വീണു.
ആറുപേരാണ് നിർമാണത്തിലുണ്ടായിരുന്നത്. വേലായുധനും, അച്യുതനും ആ സമയത്ത് കിണറിനകത്തായിരുന്നു.
സംഭവം നടന്നയുടൻ സി.ഐ പി. പ്രമോദിെൻറയും, എസ്.ഐ നവീൻ ഷാജിെൻറയും നേതൃത്വത്തിൽ പൊലീസും, തിരൂരിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റിെൻറയും, ട്രോമാ കെയറിെൻറയും, എമർജൻസി റെസ്ക്യൂ ഫോഴ്സിെൻറയും, സിവിൽ ഡിഫൻസ് ടീമിെൻറയും സഹായത്തോടെയായിരുന്നു രക്ഷാപ്രവർത്തനം.
ആഴത്തിലുള്ള കിണർ ആയതിനാൽ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷം ഒരേ സമയം രണ്ടു ജെ.സി.ബികളുടെ സഹായത്തോടെയാണ് മൃതദേഹം പുറത്തെടുത്തത്.
മൃതദേഹങ്ങൾ തിരൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി.
വി. അബ്ദുറഹിമാൻ എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് എൻ. മുജീബ് ഹാജി, താനൂർ നഗരസഭ ചെയർപേഴ്സൺ സി.കെ. സുബൈദ, വാർഡംഗം ഈ സുജ, നഗരസഭാ കൗൺസിലർ പി.ടി. ഇല്യാസ്, തിരൂർ ആർ.ഡി.ഒ പി. അബ്ദുസമദ് തുടങ്ങി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്യം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.