താനൂർ ബോട്ടപകടം: പൊലിഞ്ഞത് കുടുംബത്തിലെ 11 പേർ
text_fieldsപരപ്പനങ്ങാടി: താനൂർ ബോട്ടപകടത്തിൽ ജീവൻ നഷ്ടമായത് ഒരു കുടുംബത്തിലെ 11 പേർക്ക്. ഇവരുടെ ബന്ധുക്കളായ രണ്ടുപേർക്കും ജീവൻ നഷ്ടമായി. രണ്ടുപേർ അപകടത്തിലും പെട്ടു. പരപ്പനങ്ങാടി പുത്തൻകടപ്പുറത്തെ കുന്നുമ്മൽ സൈതലവിയുടെ കുടുംബത്തിലെ 10 പേരുടെ ജീവനാണ് പുഴയെടുത്തത്.
പരപ്പനങ്ങാടി ആവിൽ ബീച്ച് കുന്നുമ്മൽ സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്ന (18), ഷംന (16), ഷഫ്ല (13), ഫിദ ദിൽന (എട്ട്), സൈതലവിയുടെ സഹോദരൻ സിറാജിന്റെ ഭാര്യ റസീന (27), മക്കളായ ഷഹ്റ (എട്ട്), ഫാത്തിമ റിഷിദ (ഏഴ്), നൈറ ഫാത്തിമ (പത്ത് മാസം), സൈതലവിയുടെ സഹോദരി നുസ്റത്തിന്റെ മകൾ ആയിഷ മെഹറിൻ (ഒന്നര ) എന്നിവർക്കാണ് ദാരുണാപകടത്തിൽ ഒരേ കുടുംബത്തിൽനിന്ന് ജീവൻ നഷ്ടമായത്. ഇവരുടെ ബന്ധു ആവിൽ ബീച്ചിൽ കുന്നുമ്മൽ വീട്ടിൽ ജാബിറിന്റെ ഭാര്യ കുന്നുമ്മൽ ജൽസിയ എന്ന കുഞ്ഞിമ്മു (42), മകൻ ജരീർ (12) എന്നിവരും അപകടത്തിൽ മരിച്ചു. ഇവരുടെ മക്കളായ ജന്നയും (എട്ട്) ജിഫ്റയും (പത്ത്) അപകടത്തിൽപ്പെട്ടിട്ടുണ്ട്. സൈതലവിയും ജാബിറും ഒഴികെ കുടുംബസമേതം മാതാക്കളോടൊപ്പം കെട്ടുങ്ങൽ അഴിമുഖത്തെ ബോട്ടിൽ ഉല്ലാസയാത്രക്ക് പുറപ്പെട്ടതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.