താനൂർ: താനൂർ ബോട്ടപകടത്തിൽ മരിച്ച ഓലപീടികയിലെ കാട്ടിൽ പീടിയേക്കൽ സിദ്ദീഖിന്റെ മോഷ്ടിക്കപ്പെട്ട ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ദുരന്ത സ്ഥലത്തുനിന്ന് ബൈക്ക് കാണാതായതായ വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ പരപ്പനങ്ങാടി സദ്ദാം ബീച്ചിലാണ് കേടുപാടുകളോടെ കണ്ടെത്തിയത്. പൊലീസ് സ്റ്റേഷനിലെത്തിച്ച ബൈക്ക് നാളെ ബന്ധുക്കൾക്ക് കൈമാറും. അപകട ദിവസം തൂവൽ തീരത്തെ ജെട്ടിക്ക് സമീപം ബൈക്ക് നിർത്തിയിട്ടാണ് മക്കളോടൊപ്പം സിദ്ദീഖ് ബോട്ടിൽ...
താനൂർ: താനൂർ ബോട്ടപകടത്തിൽ മരിച്ച ഓലപീടികയിലെ കാട്ടിൽ പീടിയേക്കൽ സിദ്ദീഖിന്റെ മോഷ്ടിക്കപ്പെട്ട ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ദുരന്ത സ്ഥലത്തുനിന്ന് ബൈക്ക് കാണാതായതായ വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ പരപ്പനങ്ങാടി സദ്ദാം ബീച്ചിലാണ് കേടുപാടുകളോടെ കണ്ടെത്തിയത്.
പൊലീസ് സ്റ്റേഷനിലെത്തിച്ച ബൈക്ക് നാളെ ബന്ധുക്കൾക്ക് കൈമാറും. അപകട ദിവസം തൂവൽ തീരത്തെ ജെട്ടിക്ക് സമീപം ബൈക്ക് നിർത്തിയിട്ടാണ് മക്കളോടൊപ്പം സിദ്ദീഖ് ബോട്ടിൽ കയറിയത്. ദുരന്തം നടന്ന് രണ്ടാം ദിവസം വാഹനം ഇവിടെ കണ്ടവരുണ്ടായിരുന്നു.
മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് മൂന്നാം ദിവസം ബൈക്ക് എടുക്കാൻ ബന്ധുക്കൾ തീരത്ത് എത്തിയപ്പോഴാണ് മോഷണം പോയതായി അറിയുന്നത്. തുടർന്ന് ഭാര്യ മുനീറ കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയിരുന്നു.