താനൂർ ബോട്ടപകടം: അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈകോടതി; അപകടം ഒഴിവാക്കാൻ കർശന നിർദേശങ്ങൾ
text_fieldsകൊച്ചി: താനൂർ ബോട്ടപകടത്തിൽ വി.എം ശ്യാംകുമാറിനെ അമിക്കസ് ക്യൂറിയായി നിയോഗിച്ച് ഹൈകോടതി. സംഭവത്തിൽ സ്വമേധയ കേസെടുത്തതിന് പിന്നാലെയാണ് നടപടി. ബോട്ടപകടം ഒഴിവാക്കാനുള്ള നിർദേശങ്ങളും ഹൈകോടതി മുന്നോട്ടുവെച്ചിട്ടുണ്ട്. ബോട്ടിൽ ആളെ കയറ്റുന്നിടത്ത് എത്ര പേരെ കയറ്റാൻ സാധിക്കും എന്ന് എഴുതി വെക്കണം. ആളുകൾ കയറാൻ പാടില്ലാത്ത സ്ഥലങ്ങളിൽ ബാരിക്കേഡ് സ്ഥാപിക്കണം. ലൈഫ് ജാക്കറ്റില്ലാതെ യാത്ര അനുവദിക്കരുത് തുടങ്ങിയവയാണ് നിർദേശങ്ങൾ.
സ്വമേധയ കേസെടുത്തതിൽ ഉയർന്ന വിമർശനങ്ങളിലും കോടതി അതൃപ്തി രേഖപ്പെടുത്തി. ജനങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോൾ അത് സർക്കാർ വിരുദ്ധമാകുന്നതെങ്ങനെയെന്ന് കോടതി ചോദിച്ചു. അപകടത്തെ സംബന്ധിച്ച് മലപ്പുറം ജില്ലാ കലക്ടർ ഇന്ന് റിപ്പോർട്ട് സമർപ്പിച്ചു.
അതേസമയം, ബോട്ടപകടത്തിൽ ഒരാൾ കൂടി പൊലീസ് പിടിയിലായി. താനൂർ സ്വദേശി മുഹമ്മദ് റിൻഷാദാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.