ബോട്ട് ദുരന്തം നടന്ന പൂരപ്പുഴയിൽ മൂന്നാം ദിനവും തിരച്ചിൽ
text_fieldsതാനൂർ: 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് ദുരന്തം നടന്ന പൂരപ്പുഴയിൽ അവശേഷിച്ചിരിക്കാൻ സാധ്യതയുള്ളവരെ തേടി ചൊവ്വാഴ്ചയും ഊർജിത തിരച്ചിൽ തുടർന്നു. നേവിയുടെയും കോസ്റ്റ് ഗാർഡ്, അഗ്നിരക്ഷസേന, ദേശീയ ദുരന്തനിവാരണ സേന എന്നിവയുടെയും വിദഗ്ധ പരിശീലനം ലഭിച്ച ടീം അംഗങ്ങൾ വിശദമായ അന്വേഷണം നടത്തി.
രണ്ട് മീറ്ററോളം ആഴത്തിൽ ചളിയുള്ള ഭാഗങ്ങളിൽ നേവിയുടെ ആധുനിക ഉപകരണങ്ങൾ ഉപയോഗപ്പെടുത്തിയുള്ള തിരച്ചിലാണ് നടത്തിയത്. സിവിൽ ഡിഫൻസ് സേനാംഗങ്ങളും പ്രവർത്തനത്തിൽ പങ്കാളികളായി.
രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സ്ഥലത്തെത്തിയ സബ് കലക്ടർ സച്ചിൻ കുമാർ യാദവ് വിവിധ സേനാവിഭാഗങ്ങളുമായി ചർച്ച നടത്തി. തിരച്ചിൽ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ജനങ്ങളുടെ അഭിപ്രായവും സബ് കലക്ടർ ആരാഞ്ഞു.
കാണാതായതായ പരാതികളൊന്നുമില്ലാത്തതിനാലും ദുരന്തം നടന്ന് 72 മണിക്കൂർ കഴിഞ്ഞതിനാലും തിരച്ചിൽ തുടരേണ്ടതില്ലെന്ന അഭിപ്രായം നാട്ടുകാരും പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.