താനൂർ ബോട്ടപകടം: പ്രതിഷേധം കടുപ്പിച്ച് യൂത്ത് ലീഗ്; മന്ത്രി അബ്ദുറഹ്മാന്‍റെ ഓഫിസിലേക്ക് മാർച്ച്
text_fieldsതാനൂർ: ബോട്ടപകടത്തിൽ 22 പേർ മരിക്കാൻ ഇടയായ ദാരുണ സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് യൂത്ത് ലീഗ്. മന്ത്രി വി. അബ്ദുറഹ്മാന്‍റെ ഓഫിസിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി.
മാർച്ച് നടത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞത് സംഘർത്തിൽ കലാശിച്ചു. ഇതേതുടർന്ന് പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. മന്ത്രി അബ്ദുറഹ്മാനെതിരെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. പ്രതിഷേധ സമരത്തിന് വൻ ജനപങ്കാളിത്തമാണുള്ളത്.
അതേസമയം, അപകടത്തിന് കാരണമായ ബോട്ടിന്‍റെ ഉടമ നാസറിന്‍റെ സഹോദരന് മന്ത്രി അബ്ദുറഹ്മാനുമായി അടുത്ത ബന്ധമുണ്ടെന്ന വെളിപ്പെടുത്തൽ പുറത്തുവന്നു. നാസറിന്‍റെ സഹോദരൻ ഹംസകുട്ടിക്ക് ബോട്ട് വാങ്ങിയ നൽകിയ ഇടനിലക്കാരൻ എ.കെ കബീറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഹംസകുട്ടിക്കാണ് ഫൈബർ വള്ളം വാങ്ങി നൽകിയത്. തന്‍റെ സ്വാധീനം വഴി എല്ലാ രേഖകളും നേടിയെടുക്കുമെന്നാണ് ഹംസകുട്ടി പറഞ്ഞത്. കുടുംബത്തിന് സഞ്ചരിക്കാനാണ് ബോട്ട് വാങ്ങുന്നതെന്നും പറഞ്ഞതായി കബീർ മീഡിയവണിനോട് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.