താനൂർ ബോട്ട് ദുരന്തം: മക്കളുടെ ഓർമകളായി ഈ ചെടികൾ മരങ്ങളാവണം
text_fieldsപരപ്പനങ്ങാടി: താനൂർ ബോട്ട് അപകടത്തിൽ ജീവൻ പൊലിഞ്ഞ മക്കൾക്കായി ഓർമമരങ്ങൾ നടാൻ പിതാവെത്തിയ രംഗം പരിസ്ഥിതി ദിനത്തിൽ വികാര നിർഭരമായി. താനൂർ ബോട്ടപകടത്തിൽ ജീവൻ പൊലിഞ്ഞ ബി.ഇ.എം സ്കൂളിലെ കുന്നുമ്മൽ ഷംന മോൾ, അസ് ന മോൾ, ഷഫ് ല മോൾ എന്നിവരുടെ ഓർമക്കായി വിദ്യാർത്ഥികളും അധ്യാപകരും മാനേജ്മെന്റും പി.ടി.എ അംഗങ്ങളും ചേർന്ന് തണൽ മരങ്ങൾ നടുന്ന ചടങ്ങിലേക്കാണ് പിതാവ് കുന്നുമ്മൽ സെയ്തലവി മുഖ്യാതിഥിയായെത്തിയത്.
കോഓപറേറ്റീവ് മാനേജർ സുനിൽ പുതിയാട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് നൗഫൽ ഇല്യൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബിന്ധ്യ മേരിജോൺ, പ്രധാനാധ്യാപിക റെനറ്റ് ഷെറീന സെൽവരാജ് എന്നിവർ സംസാരിച്ചു.
മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ ജനകീയ സമരം പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച്
തേഞ്ഞിപ്പലം: ജനവാസമേഖലയില്‍ മാലിന്യ സംസ്കരണ കേന്ദ്രം തുടങ്ങാനുള്ള തേഞ്ഞിപ്പലം പഞ്ചായത്ത് ഭരണസമിതി തീരുമാനത്തിനെതിരെ കാരിമഠത്തില് ജനകീയ സമരസമിതി രംഗത്ത്. പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍, മുഴുവന്‍ വാര്‍ഡുകളിലെയും ജൈവ- അജൈവ മാലിന്യം ദേവതിയാല്‍ വാര്‍ഡിലെ എസ്.സി വനിത വ്യവസായകേന്ദ്രത്തില്‍ നിന്ന് ഒഴിവാക്കി വ്യവസായകേന്ദ്രം നിലനിര്‍ത്തി തേഞ്ഞിപ്പലത്തെ വനിതകള്‍ക്ക് തൊഴിലവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ടു.
പഞ്ചായത്ത് ഏഴാം വാര്‍ഡിലെ ദേവതിയാല്‍ തെക്കേ ഭാഗത്ത് വനിത ശാക്തീകരണത്തിനായി തുടങ്ങിയ കെട്ടിടങ്ങള്‍ പൊളിച്ച് മാലിന്യം സംസ്കരണ കേന്ദ്രം തുടങ്ങുന്നതിനെതിരെയാണ് ജനകീയ പ്രതിഷേധം. സമീപത്തായി വീടുകളും ക്ഷേത്രവുമുള്ളത് കണക്കിലെടുക്കാതെ സംസ്കരണ കേന്ദ്രം തുടങ്ങാന്‍ പഞ്ചായത്ത് തീരുമാനിക്കുകയും ലക്ഷക്കണക്കിന് രൂപ അനുവദിക്കുകയും ചെയ്തതോടെയാണ് പ്രതിഷേധമുയര്‍ന്നത്.
സിറിഞ്ച് ഉള്‍പ്പെടെയുള്ള ആശുപത്രി മാലിന്യവും വിവാഹവീടുകളില് നിന്നുള്ള മാലിന്യവുമടക്കം പ്രദേശത്ത് എത്തിക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഭരിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യം താല്‍ക്കാലികമായി ദേവതിയാല്‍ തെക്കെ ഭാഗത്തേക്ക് മാറ്റുകയായിരുന്നു. ഇവിടെ മാലിന്യസംഭരണ -സംസ്കരണ കേന്ദ്രമായി മാറുന്നത് ജനജീവിതത്തെ സാരമായി ബാധിക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക. 17 അംഗങ്ങളും ഒപ്പിട്ട് അംഗീകരിച്ച തീരുമാനത്തില്‍ നിന്ന് ഏഴാം വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധി ജാഫര്‍ സിദ്ധീഖ് പിന്മാറുകയും ജനകീയ സമരസമിതിയുടെ ചെയര്‍മാനായി പ്രവര്‍ത്തിക്കുകയുമാണിപ്പോള്‍.
പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് പി.എം പോക്കര്‍കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്മാന് ജാഫര്‍ സിദ്ധീഖ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ചെയര്മാന് മൊയ്തീന് മാസ്റ്റര്‍, രാഷ്ട്രീയ കക്ഷി നേതാക്കളായ ഫിറോസ് ഖാന്, സുനില്‍ മാസ്റ്റര്‍, എം. വിജയന്, ദിജിത്ത്, ഷംസുദ്ധീന്, കലാം, കെ.പി വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.