താനൂർ കസ്റ്റഡി മരണം; കൊലക്കുറ്റം ചുമത്തി
text_fieldsതിരൂർ/മലപ്പുറം: മയക്കുമരുന്ന് കേസ് പ്രതി താമിർ ജിഫ്രി താനൂർ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ കൊലപാതകക്കുറ്റം ചുമത്തി. ക്രൈംബ്രാഞ്ചാണ് കൊലക്കുറ്റം ചുമത്തിയത്. നേരത്തേ അസ്വാഭാവിക മരണത്തിനായിരുന്നു കേസ്. കേസന്വേഷണ രേഖകൾ തിരൂർ കോടതിക്ക് കൈമാറിയിട്ടുണ്ട്. കേസ് പരപ്പനങ്ങാടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റും.
പൊലീസിന്റെ മർദനം കാരണമായാണ് താമിർ മരിച്ചതെന്ന നിലയിലാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നത്. ഇത് പൊലീസിനെയും ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയെയും വലിയ രീതിയിൽ പ്രതിസന്ധിയിലാക്കിയിരുന്നു. തലക്കേറ്റ ക്ഷതവും ഹൃദയത്തിലെ പരിക്കുമാണ് താമിറിന്റെ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ശരീരത്തിൽ ഇരുമ്പുദണ്ഡ് കൊണ്ടും വടികൊണ്ടും മർദിച്ച പാടുകളുണ്ട്. 21 മുറിവുകളിൽ 19 എണ്ണം മർദനത്തെ തുടർന്ന് ഉണ്ടായതാണ്. വടികൊണ്ടുള്ള മർദനത്തിൽ ആന്തരാവയവങ്ങൾക്കും പരിക്കേറ്റിരുന്നു. താമിർ ജിഫ്രി മരിച്ച് 12 മണിക്കൂറിന് ശേഷമാണ് പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചത്. അതുവരെ മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കാത്തത് വീഴ്ചയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.