ലീഗ്പ്രവർത്തകെൻറ കൊലപാതകത്തിൽ തട്ടി രണ്ടാംദിനവും സഭാസ്തംഭനം
text_fieldsതിരുവനന്തപുരം: താനൂരിലെ ലീഗ് പ്രവർത്തകൻ ഇസ്ഹാഖിെൻറ കൊലപാതകം ഉയർത്തി പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ച ു. പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീറിെൻറ അടിയന്തരപ്രമേയ നോട്ടീസിൽ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക സംഘ ത്തെ നിയോഗിക്കുമെന്നും മുഖം നോക്കാതെ നടപടി എടുക്കുമെന്നും സമാധാനയോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പിണറാ യി വിജയൻ ഉറപ്പുനൽകി. മുഖ്യമന്ത്രിയുടെ മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി ബാനർ ഉയർത്തി മുദ ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു. തുടർച്ചയായ രണ്ടാംദിനമാണ് സഭാനടപടികൾ തടസ്സപ്പെടുന്നത്.
തുടക്കംമുതൽ ഭരണ-പ്രതിപക്ഷാംഗങ്ങളുടെ വാദപ്രതിവാദങ്ങൾക്കും വാഗ്വാദങ്ങൾക്കുമാണ് സഭ സാക്ഷ്യം വഹിച്ചത്. ഭരണപ ക്ഷത്തെ വി. അബ്ദുറഹ്മാെൻറ പരാമർശങ്ങളിൽ പ്രകോപിതരായ പ്രതിപക്ഷം ആദ്യം നടുത്തളത്തിലെത്തിയിരുന്നു. ചെന്നി ത്തലയുടെ പ്രസംഗത്തിന് ശേഷം രണ്ടാംതവണ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങിയപ്പോൾ രണ്ട് ബില്ലുകൾ ചർച്ച കൂടാതെ സ ബ്ജക്ട് കമ്മിറ്റിക്ക് വിട്ട് സഭ പിരിഞ്ഞു. സബ്മിഷനുകൾ പരിഗണിച്ചില്ല. ബഹളത്തിനിടെയാണ് ഒരു ശ്രദ്ധക്ഷണിക ്കൽ നടന്നത്.
ഇത്ര നിഷ്ഠുരമായി കൊല ചെയ്യാൻ എങ്ങനെ സാധിക്കുന്നുവെന്ന് ചോദിച്ച ഡോ. എം.കെ. മുനീർ, പ്രതികൾ സി.പി.എമ്മുകാരെന്ന് പറയാൻ മുഖ്യമന്ത്രി തയാറാകാതിരുന്നതിനെ വിമർശിച്ചു. പാർട്ടി വളർത്താൻ അക്രമം മാത്രം മതിയെന്ന നിലപാടാണ് സി.പി.എമ്മിന്. കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്നും സമാധാനചർച്ച വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുനീർ സിനിമാക്കഥപോലെ അവതരിപ്പിച്ചത് കേൾക്കാൻ നല്ല ഇമ്പമുള്ള കഥകളാണെന്ന് സ്ഥലം എം.എൽ.എ വി. അബ്ദുറഹ്മാൻ പറഞ്ഞു. പള്ളിക്ക് അകത്ത് ഉണ്ടായ തർക്കവുമായി ബന്ധപ്പെട്ടാണ് കൊലപാതകം. രാഷ്ട്രീയകൊലപാതകം ഉണ്ടായിട്ടില്ലെന്നും ലീഗ് അക്രമം നിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ ആത്മാർഥത ഇല്ലെന്നും അദ്ദേഹം സഭയിൽ പറഞ്ഞത് പാർട്ടിക്കാരെ വിളിച്ച് പറഞ്ഞാൽ കൊലപാതകങ്ങൾ നിൽക്കുെമന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എത്ര കൊന്നാലും സി.പി.എമ്മിന് രക്തദാഹം തീരുന്നില്ല. സർക്കാർ വന്ന ശേഷം നടന്ന 32 രാഷ്ട്രീയകൊലപാതകങ്ങളിൽ 19ലും സി.പി.എമ്മാണ് പ്രതിസ്ഥാനത്ത്. കൊലപാതകശൈലി സി.പി.എം തിരുത്തണം. കൊലക്കത്തി താഴെയിടാൻ പാർട്ടിക്കാരോട് മുഖ്യമന്ത്രി പറയണം. കാസർകോട്ട് കോൺഗ്രസ് പ്രവർത്തകരെ കൊന്ന കേസിൽ സി.ബി.െഎ അന്വേഷണം ഒഴിവാക്കാൻ മുൻ സോളിസിറ്റർ ജനറലിനെ കൊണ്ടുവരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിഷ്പക്ഷമായും ഗൗരവമായും അന്വേഷിക്കും - മുഖ്യമന്ത്രി
തിരുവനന്തപുരം: താനൂർ കൊലപാതകക്കേസ് നിഷ്പക്ഷമായും ഗൗരവമായും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. സമാധാനയോഗം വിളിക്കാൻ നിർദേശിക്കും. ഇതുവരെ കലക്ടർ യോഗം വിളിക്കാത്തത് പരിശോധിക്കും. അവശേഷിക്കുന്ന പ്രതികളെയും കണ്ടെത്തും. കുറ്റകൃത്യങ്ങൾ ആര് നടത്തിയാലും നിയമത്തിന് മുന്നിൽ കൊണ്ടുവരും. താനൂരിലേത് നിർഭാഗ്യസംഭവമാണ്. ഇത്തരം സംഭവങ്ങൾക്ക് പ്രോത്സാഹനമുണ്ടാകിെല്ലന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊലപാതകങ്ങളും ജീവച്ഛവമാക്കലും പരിക്കേൽപിക്കലും ഒഴിവാക്കണമെന്നും എല്ലാ സംഘടനകളും പ്രസ്ഥാനങ്ങളും അതിനുതകുന്ന സമീപനം സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. താനൂർ സംഭവത്തെ പൊതുസമൂഹവും സർക്കാറും ഗൗരവമായി കാണുന്നു. ഇതിൽ ഉൾപ്പെട്ടത് ആരായാലും സംരക്ഷിക്കില്ല. നാട്ടിൽ സമാധാനം നിലനിൽക്കണം. ഏത് രാഷ്ട്രീയകക്ഷിക്കും അവരുടെ രാഷ്ട്രീയസമീപനങ്ങൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാനാകണം. ജനങ്ങൾ ഇവ വിശകലനം ചെയ്ത് ആരുടെ കൂടെ നിൽക്കണമെന്ന നിലപാട് എടുക്കെട്ട.
ജനങ്ങൾക്ക് സംഘർഷത്തിലാകുേമ്പാൾ കേൾക്കാനുമാകില്ല. രാഷ്ട്രീയനേതാക്കളെ പെങ്കടുപ്പിച്ച് നടന്ന സമാധാനചർച്ചകളിലെ ധാരണ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. താനൂരിൽ നേരേത്തയും ചില സംഭവങ്ങളുണ്ടായി. അത് എങ്ങനെ സംഭവിെച്ചന്ന് രണ്ട് കൂട്ടരും ആലോചിക്കണം. കർശനമായി അവ നിയന്ത്രിക്കാൻ തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
താനൂർ സന്ദർശനം രഹസ്യമല്ല -പി. ജയരാജൻ
കണ്ണൂർ: താനൂരിൽ ലീഗ് പ്രവർത്തകൻ ഇസ്ഹാഖ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം തന്നെ വേട്ടയാടുകയാണെന്ന് സി.പി.എം നേതാവ് പി.ജയരാജൻ കുറ്റപ്പെടുത്തി. താനൂരിൽ കഴിഞ്ഞ ഒക്ടോബർ 11ന് പോയത് കടലോര മേഖലയിലെ സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്തിെൻറ മക്കളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ്. ആ സന്ദർശനം രഹസ്യമല്ല. വൈ പ്ലസ് കാറ്റഗറി സുരക്ഷയുള്ള തെൻറ എല്ലാ യാത്രകളും സുരക്ഷാ ഉദ്യോഗസ്ഥർ പൊലീസ് ഇൻറലിജൻസ് ആസ്ഥാനത്ത് അറിയിച്ചിട്ടുണ്ട്.
ഒരിക്കൽ പോയ സ്ഥലത്ത് പിന്നീട് ഒരു ആക്രമണം നടന്നുവെങ്കിൽ അതിെൻറ ഉത്തരവാദിത്തം തന്നിൽ അടിച്ചേൽപിക്കാനുള്ള മാനസികാവസ്ഥയും യുക്തിയും മനസ്സിലാകുന്നില്ല. വിവാഹത്തിനുശേഷം സന്ദർശിച്ചതിൽ ശയ്യാവലംബിയായവരുടെ വീടുകളുണ്ട്. ആ പ്രദേശത്തെ പാർട്ടിക്കാരുടെ സ്നേഹത്തോടെയുള്ള നിർബന്ധത്തിനു വഴങ്ങിയാണ് പോയത്. അപ്പോൾ തന്നെ അരൂരിലേക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി മടങ്ങുകയും ചെയ്തു. ഇതിലൊന്നും ഒരു രഹസ്യവും ഇല്ല.
നിയമസഭയിൽ തെൻറ അസാന്നിധ്യത്തിൽ തീർത്തും അടിസ്ഥാനരഹിതമായ പരാമർശം നടത്തിയത് പ്രതിപക്ഷ നേതാവും പ്രതിപക്ഷ ഉപനേതാവും ആണെന്നത് ആശ്ചര്യകരമാണ്. ഫാഷിസത്തെക്കുറിച്ച് പുസ്തകമെഴുതിയ പ്രതിപക്ഷ ഉപനേതാവ് ഫാഷിസ്റ്റ് മുറയിൽ തന്നെ വേട്ടയാടാൻ ഇറങ്ങുന്നതിെൻറ അടിസ്ഥാനം എന്താണെന്ന് വ്യക്തമാക്കണമെന്നും ജയരാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.