പൊലീസ് സ്റ്റേഷനിൽ അടിവസ്ത്രം ധരിപ്പിച്ച് പാട്ടുപാടിക്കൽ: അന്വേഷണത്തിന് ഉത്തരവിട്ടു
text_fieldsതാനൂർ (മലപ്പുറം): കസ്റ്റഡിയിലെടുത്ത യുവാക്കളെ അടിവസ്ത്രം ധരിപ്പിച്ച് കൈകൊട്ടി പാട്ട് പാടിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വിവാദമായി. സംഭവത്തിൽ ജില്ല പൊലീസ് മേധാവി അേന്വഷണത്തിന് ഉത്തരവിട്ടു. തിരൂർ ഡിവൈ.എസ്.പി ഉല്ലാസിനാണ് അേന്വഷണ ചുമതല. താനൂർ സി.ഐ സി. അലവിയാണ് ദൃശ്യത്തിലുള്ളത്. സ്റ്റേഷനിൽനിന്നുതന്നെ പുറത്തെത്തിയ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പൊലീസ് നടപടിക്കെതിരെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധങ്ങളും ഉയർന്നിട്ടുണ്ട്. അേതസമയം, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ നടന്ന സംഭവം ഒരു വർഷം മുമ്പുള്ളതാണെന്നാണ് പൊലീസ് പറയുന്നത്. സിനിമ റിലീസിങ് ദിവസം തിയറ്ററിൽ ബഹളംവെച്ച യുവാക്കൾ നാട്ടുകാരുമായി സംഘർഷമുണ്ടാവുകയും സ്ത്രീകളെ ശല്യം ചെയ്യുകയും ചെയ്തതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവത്രെ.
ഈ സമയം ഇവരുടെ ഉടുവസ്ത്രം അഴിഞ്ഞ നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഒരു വർഷംമുമ്പ് നടന്ന സംഭവം ഇപ്പോൾ പ്രചരിക്കുന്നതിന് പിന്നിലെ കാരണം വ്യക്തമല്ല. സ്റ്റേഷനിലെ ഒരു ഉേദ്യാഗസ്ഥെൻറ ഫോണിൽനിന്ന് വിഡിയോ ചോർന്നതാണെന്നാണറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.