ലക്ഷ്യം നിയമസഭ തെരഞ്ഞെടുപ്പ്; ശ്രീധരൻപിള്ളക്കൊപ്പം വി. മുരളീധരനും
text_fieldsന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ക്രിസ്തീയ വിഭാഗങ്ങളെ അടുപ്പിക്കുന്നതിന് ബി.ജെ.പി പരിശ്രമിക്കുന്നതിനിടയിലാണ് പാർട്ടി മുൻ സംസ്ഥാന അധ്യക്ഷനും മിസോറം ഗവർണറുമായ പി.എസ്. ശ്രീധരൻപിള്ള മുൻകൈയെടുത്ത് സഭാതർക്കത്തിലേക്ക് പ്രധാനമന്ത്രിയെ ചർച്ചക്കായികൊണ്ടുവന്നത്.
തിങ്കളാഴ്ച ഓർതഡോക്സ് വിഭാഗം പ്രതിനിധികൾക്കൊപ്പം പ്രധാനമന്ത്രിയെ കാണാൻ പോയ ശ്രീധരൻപിള്ള ചൊവ്വാഴ്ച യാക്കോബായ വിഭാഗത്തിനൊപ്പവുമുണ്ടായിരുന്നു. പിള്ളയെ കൂടാതെ, കേന്ദ്ര വിദേശ സഹമന്ത്രി വി. മുരളീധരനും യാക്കോബായ വിഭാഗത്തിെൻറ ചർച്ചയിൽ പങ്കെടുത്തു. ഓർതഡോക്സ്, യാക്കോബായ സഭാ പ്രതിനിധികൾക്കൊപ്പം പ്രധാനമന്ത്രിയെ കണ്ട ശേഷം ശ്രീധരൻപിള്ള ഇരുവിഭാഗവുമായി സ്വന്തം നിലക്കും ചർച്ച നടത്തി.
അതേസമയം, സഭാ തർക്കവുമായി ബന്ധപ്പെട്ട് ഓർതഡോക്സ് സഭയെ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. തെൻറ കേരള പര്യടനത്തിനിടെ ഓർതഡോക്സ് സഭാ പ്രതിനിധിയെ സദസ്സിലിരുത്തിയായിരുന്നു വിമർശനം. അതിനോട് സഭാ പ്രതിനിധി രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. സർക്കാർ രമ്യമായി തർക്കം പരിഹരിക്കാൻ ശ്രമിച്ചപ്പോഴൊക്കെ ഓർതഡോക്സ് സഭ അതിനോട് നിസ്സഹകരിക്കുകയായിരുെന്നന്നും തിരുവസ്ത്രമിട്ടവർ അതിനു നിരക്കാത്ത രീതിയിൽ മൃതദേഹങ്ങളോട് പെരുമാറിയത് അംഗീകരിക്കാൻ പറ്റാത്തതുകൊണ്ടാണ് സംസ്കാരവുമായി ബന്ധപ്പെട്ട ഓർഡിനൻസ് കൊണ്ടുവന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.