കെ.പി.സിസി ഭാരവാഹി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് താരിഖ് അൻവർ
text_fieldsന്യൂഡൽഹി: കെ.പി.സി.സി. ഭാരവാഹികളുടെ പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ. സ്ത്രീകൾക്കും യുവാക്കൾക്കും പ്രാതിനിധ്യമുണ്ടാകും. ഭാരവാഹികളെ നിശ്ചയിക്കുന്നതിൽ ജാതി, മത സമവാക്യങ്ങൾ പാലിക്കുമെന്നും താരിഖ് അൻവർ വ്യക്തമാക്കി.
കേരള നേതാക്കളുമായുള്ള ചർച്ച ഫലപ്രദമായിരുന്നു. ആവശ്യമെങ്കിൽ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചർച്ചകൾ നടത്തുമെന്നും താരിഖ് അൻവർ വ്യക്തമാക്കി.
പുതിയ ഭാരവാഹികളുെട പട്ടിക വൈകിട്ടോടെ തയാറാകുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും പറഞ്ഞു.
രാവിലെ താരിഖ് അൻവറുമായി കെ. സുധാകരനും വി.ഡി. സതീശനും ചർച്ച നടത്തിയിരുന്നു. വൈസ് പ്രസിഡന്‍റ്, ജനറൽ സെക്രട്ടറി അടക്കമുള്ള സ്ഥാനങ്ങളിൽ വനിത, ദലിത് പ്രാതിനിധ്യം പാലിക്കണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.