Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുന:സംഘടന തർക്കം:...

പുന:സംഘടന തർക്കം: താരിഖ് അന്‍വര്‍ ഇന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തും

text_fields
bookmark_border
പുന:സംഘടന തർക്കം: താരിഖ് അന്‍വര്‍ ഇന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തും
cancel

തിരുവനന്തപുരം: കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തും. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി.എം സുധീരൻ തുടങ്ങിയമുതിര്‍ന്ന നേതാക്കള്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചര്‍ച്ച നടത്തുന്നത്.

ഇന്ധനവില വർധനക്കെതിരെ എ.ഐ.സി.സി പ്രഖ്യാപിച്ച ദേശീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍വിലയിരുത്താനും കൂടെയാണ് താരിഖ് അന്‍വര്‍ കേരളത്തിൽ എത്തിയിരിക്കുന്നത്.

സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പുനഃസംഘടന നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി ഉമ്മന്‍ചാണ്ടി ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ നേരില്‍ കണ്ടിരുന്നു.

എന്നാൽ പുനഃസംഘടനയില്‍ നിന്ന് പിന്മാറില്ലെന്നാണ് കെ.പി.സി.സി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളുടെ പരാതികള്‍ പരിഹരിക്കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tariq AnwarKPPC
News Summary - Tariq Anwar will hold talks with Congress leaders in the state today
Next Story