പൗരത്വം: വിദ്യാർഥി സമരം അഭിനന്ദനാർഹം –തസ്ലീമ നസ്റിൻ
text_fieldsകോഴിക്കോട്: പൗരത്വ വിഷയത്തിൽ വിദ്യാർഥികൾ സമരത്തിനിറങ്ങിയത് അഭിനന്ദനാർഹ മാണെന്നും എന്നാൽ, മതഭ്രാന്തർ ഇത്തരം പ്രക്ഷോഭങ്ങളിൽ കൈകടത്താതിരിക്കാൻ ശ്രദ്ധിക്ക ണമെന്നും എഴുത്തുകാരി തസ്ലീമ നസ്റിൻ. ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങുന്നത് ആശങ്കജനകമാണെന്നും കേരള ലിറ്ററേചർ ഫെസ്റ്റിവലിലെ സംവാദത്തിൽ തസ്ലീമ പറഞ്ഞു.
വിദേശ രാജ്യങ്ങളില്‍ ഏകീകൃത സിവിൽ കോഡ് സമത്വത്തിനുവേണ്ടി ഉപയോഗിക്കുകയാണെങ്കിലും ഇന്ത്യയില്‍ ഇത് മതാടിസ്ഥാനത്തില്‍ നടപ്പാക്കാനാണ് ശ്രമമെന്നും അവർ പറഞ്ഞു. മതം തന്നെ ഒരിക്കലും സ്വാധീനിച്ചിട്ടില്ലെന്നും പുരുഷ മേല്‍ക്കോയ്മയും സ്ത്രീവിരുദ്ധതയും നിറഞ്ഞ സമൂഹത്തിനെതിരെ ഇനിയും പോരാടുമെന്നും തസ്ലീമ പറഞ്ഞു. ‘പവിഴമല്ലികള്‍ പൂക്കുമ്പോള്‍’ എന്ന തസ്ലീമയുടെ പുതിയ നോവലിെൻറ പ്രകാശനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.