ടാറ്റയുടേത് വ്യാജ ആധാരമെന്ന് സർക്കാർ
text_fieldsപത്തനംതിട്ട: കൈവശഭൂമി ഏറ്റെടുത്തതിന് നഷ്ടപരിഹാരമായി നൽകിയ തുക തിരിച്ചു പിടിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതോടെ ടാറ്റയുടെ ആധാരങ്ങൾ വ്യാജമെന്ന് സർക്കാറും സമ്മതിക്കുന്നു. കൈവശ ഭൂമിയുടെ ഉടമാവകാശം തെളിയിക്കാൻ ടാറ്റകാട്ടുന്നത് മൂന്ന് ആധാരങ്ങളാണ്. അവ വ്യാജമാണെന്ന് വരുന്നതോടെ വ്യാജ ആധാരം ചമക്കലെന്ന വലിയ ക്രിമിനൽ കുറ്റമാണ് കമ്പനി അധികൃതർ ചെയ്തിരിക്കുന്നെതന്ന് തെളിയുന്നു. പള്ളിവാസൽ ജലവൈദ്യുതി പദ്ധതിയുമായി ബന്ധെപ്പട്ട് സർക്കാർ ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം തേടി ടാറ്റ ഹൈകോടതിയിൽ നൽകിയ ഹരജിയുമായി ബന്ധെപ്പട്ടാണ് ടാറ്റയുടെ ൈകവശമുള്ളത് പാട്ടഭൂമിയാണെന്നും അതിന് നഷ്ടപരിഹാരത്തിന് അർഹതയില്ലെന്നുമുള്ള വാദം സർക്കാർ ഉയർത്തുന്നത്. ഭൂമിയുടെ മുന്‍ ഉടമകളായിരുന്ന ബ്രിട്ടീഷ് കമ്പനി 1976ല്‍ മൂന്നാര്‍ പട്ടണം അടക്കം തങ്ങള്‍ക്ക് കൈമാറിയെന്നാണ് ടാറ്റ കാട്ടുന്ന ആധാരങ്ങളില്‍ പറയുന്നത്.
1976ല്‍ ഇന്ത്യയില്‍ ഭൂമി വില്പന നടത്താന്‍ ബ്രിട്ടീഷ് കമ്പനികള്‍ക്ക് അവകാശമില്ലായിരുന്നുവെന്നും അതിനാൽ ഭൂമി സര്‍ക്കാറിന് അവകാശപ്പെട്ടതാണെന്നും റവന്യൂ സ്പെഷൽ ഓഫിസർ എം.ജി രാജമാണിക്യം രണ്ടുവർഷം മുമ്പ് സർക്കാറിന് റിപ്പോര്‍ട്ട് നൽകിയിരുന്നു. സംസ്ഥാനത്ത് തോട്ടം മേഖലയില്‍ പഴയ ബ്രിട്ടീഷ് കമ്പനികളുടെ പിന്തുടര്ച്ചക്കാരെന്ന് അവകാശപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ കമ്പനികളുടെയും ആധാരങ്ങള്‍ പരിശോധിക്കാനാണ് യു.ഡി.എഫ് സർക്കാർ രാജമാണിക്യത്തെ നിയമിച്ചിരുന്നത്. ഇടതു സർക്കാർ വന്നശേഷം രാജമാണിക്യം റിപ്പോർട്ടിൽ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.
പെമ്പിള ഒരുമൈ സമരകാലത്ത് സർക്കാർ ഭൂമി ൈകയേറ്റത്തിന് ടാറ്റക്കെതിരെ ഒമ്പത് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും തുടർനടപടികൾ സർക്കാർ തടഞ്ഞ നിലയിലാണ്. അതിനിടെയാണ് ഇപ്പോൾ ടാറ്റയെ തള്ളി അവർക്ക് ഭൂമിയിൽ ഉടമസ്ഥതയില്ലെന്ന നിലപാട് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. 1971ല്‍ കണ്ണന് ദേവന് ഹില്‍സ് (ലാന്‍ഡ് റിസംപ്ഷന്) ആക്ട് അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ കമ്പനിക്ക് നൽകിയത് 57,235.57 ഏക്കർ ഭൂമി മാത്രമാണ്. എന്നാൽ, ടാറ്റ അവരുടെ ആധാരങ്ങൾ പ്രകാരം 1,04,169.65 ഏക്കര്‍ ഭൂമി തങ്ങളുടേതാണെന്നാണ് അവകാശപ്പെടുന്നത്. ഈ അവകാശവാദവും അതിന് നിധാനമായ ആധാരങ്ങളും വ്യാജമാണെന്നാണ് ഇപ്പോൾ സർക്കാർ നിലപാടിലൂടെ വ്യക്തമാകുന്നത്. ടാറ്റക്ക് 57,235.57 ഏക്കർ ഭൂമി നൽകിയ കണ്ണന്‍ദേവന്‍ ആക്ടിെൻറ നിയമസാധുതയും സംശയാസ്പദമാണ്. ആക്ട് പ്രകാരം ഭൂമി നൽകിയത് കണ്ണന് ദേവന് ഹില്‍സ് പ്രൊഡ്യൂസ് (യു.കെ) എന്ന ബ്രിട്ടീഷ് കമ്പനിക്കായിരുന്നു. വിദേശ കമ്പനിക്ക് കേരളത്തിൽ ഭൂമി നൽകിയ നടപടി നിയമ വിരുദ്ധമാണെന്ന് രാജമാണിക്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.