ടോറസിന് വേണ്ടി ഇളവ്: ആവശ്യം ക്ലറിക്കൽ നടപടി, പകരം നിയമഭേദഗതി
text_fieldsതിരുവനന്തപുരം: ടോറസ് കമ്പനിക്ക് അനുവദിച്ച ഭൂമി പരിവർത്തനം ചെയ്യാനാണ് നെൽവയൽ-തണ്ണീർത്തട സംരക്ഷണനിയമത്തിൽ ഭേദഗതി വരുത്തിയതെന്ന മുഖ്യമന്ത്രിയുടെയും ടെക്നോപാർക്ക് സി.ഇ.ഒയുടെയും വാദം വസ്തുതാവിരുദ്ധം.
ഭൂമി-പരിസ്ഥിതി-തൊഴിൽ നിയമം ബാധകമല്ലാത്ത ടെക്നോപാർക്കിലെ െഎ.ടി പ്രത്യേക സാമ്പത്തികമേഖലയിലെ (എസ്.ഇ.ഇസഡ്) ഭൂമി റവന്യൂരേഖയിൽ ‘വയൽ’ എന്ന് രേഖപ്പെടുത്തിയത് തിരുത്താൻ ക്ലറിക്കൽ നടപടി മതിയെന്നിരിെക്കയാണ് അതിെൻറ പേരിൽ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന നിയമഭേദഗതിക്ക് സർക്കാർ തയാറായത്.
ടോറസിന് ടെക്നോപാര്‍ക്കില്‍ വ്യവസായം തുടങ്ങാൻ അഞ്ചുവര്‍ഷം മുമ്പ് ഭൂമി നൽകിയിട്ടും പരിവര്‍ത്തനം ചെയ്യാന്‍ അനുമതി ലഭിക്കാത്തതിനാൽ പദ്ധതി തടസ്സപ്പെെട്ടന്നാണ് മുഖ്യമന്ത്രിയുടെ ഒാഫിസിെൻറ വിശദീകരണം. ഡാറ്റാ ബാങ്കില്‍ വയല്‍ എന്ന് രേഖപ്പെടുത്തിയ സ്ഥലം പൊതുആവശ്യത്തിനാണെങ്കില് പോലും പരിവര്‍ത്തനം ചെയ്യുന്നതിന് നിയമതടസ്സമുണ്ടായിരുന്നത്രെ.
െഎ.ടി വ്യവസായത്തിനാണ് 1990ൽ ടെക്നോപാർക്ക് സ്ഥാപിച്ചത്. ടോറസിന് ഭൂമി നൽകിയത് ടെക്നോപാർക്കിെൻറ മൂന്നാംഘട്ടത്തിലാണ്. െഎ.ടി പ്രത്യേക സാമ്പത്തികമേഖലയായി കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തിട്ടുള്ളതാണിത്. കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കണമെങ്കിൽ പദ്ധതിപ്രദേശത്തെ മുഴുവൻ സ്ഥലവും െഎ.ടി വ്യവസായത്തിന് മാറ്റിവെച്ചെന്ന് സംസ്ഥാനം സത്യവാങ്മൂലം സമർപ്പിക്കണം. ഇതിൽ ജലാശയമോ തണ്ണീർത്തടമോ ഇല്ലെന്നതടക്കം വ്യക്തമാക്കണം. സ്ഥലത്തിെൻറ ഉടമസ്ഥാവകാശം സർക്കാറിനാണ്. െഎ.ടി ആവശ്യത്തിന് വിനിയോഗിക്കാൻ പാട്ടത്തിന് നൽകുക മാത്രമാണ് ചെയ്യുന്നത്. നിലവിൽ വ്യവസായത്തിന് ഏറ്റെടുത്തതും എസ്.ഇ.ഇസഡ് ആയി വിജ്ഞാപനം ചെയ്തതുമായ ഭൂമി, ഡാറ്റാ ബാങ്കിൽ വയൽ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് ക്ലറിക്കൽ തെറ്റ് മാത്രമാണെന്ന് നിയമവിദഗ്ധർ പറയുന്നു. ആ പിഴവ് പരിഹരിക്കാൻ ഒരു ഉത്തരവ് പുറപ്പെടുവിച്ചാൽ മതിയായിരുന്നു. പകരം നിയമഭേദഗതി വേണ്ടിയിരുന്നില്ല.
ടോറസ് കമ്പനിക്ക് പാട്ടത്തിന് നൽകിയ സ്ഥലത്തിന് സമീപം വിവിധ സർവേ നമ്പറുകളിലുള്ള ഭൂമിയും സമാനസ്വഭാവമുള്ളതാണ്. ഇവിടെ 2006 ലെ എൽ.ഡി.എഫ് സർക്കാറിെൻറ കാലത്ത് നിർമാണം ആരംഭിക്കുകയും പിന്നീട് വന്ന യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് പ്രവർത്തനമാരംഭിക്കുകയും ചെയ്ത നിരവധി കമ്പനികളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.