നികുതിയും സാലറി ചലഞ്ചും: സേവനം അവസാനിപ്പിക്കാനൊരുങ്ങി ജൂനിയർ ഡോക്ടർമാർ
text_fieldsകൊച്ചി: കോവിഡ് ഡ്യൂട്ടിയിലുള്ള ജൂനിയർ ഡോക്ടർമാരിൽനിന്ന് നികുതിയും സാലറി ചലഞ്ചും പിടിക്കുന്നതിൽ പ്രതിഷേധം പുകയുന്നു. ഇവ രണ്ടും ഒഴിവാക്കിയില്ലെങ്കിൽ ഈ മാസം 10ന് സേവനം അവസാനിപ്പിക്കുമെന്നായിരുന്നു ജൂനിയർ ഡോക്ടർമാരുടെ മുന്നറിയിപ്പ്. 868 ജൂനിയര്‍ ഡോക്ടര്‍മാർ ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനവും നൽകിയിട്ടുണ്ട്.
ഏപ്രിലില്‍ എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയ 2014 ബാച്ചുകാരായ 950ഓളം പേരെയാണ് കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തില്‍ അടിയന്തരമായി ആരോഗ്യവകുപ്പ് നേരിട്ട് നിയമിച്ചത്. മൂന്നുമാസത്തെ താൽക്കാലിക വ്യവസ്ഥയിലായിരുന്നു നിയമനം. ഇവരോടൊപ്പം ആയുഷ് അടക്കം മറ്റുമേഖലകളില്‍നിന്ന് നിയോഗിച്ചിട്ടുള്ള ഡോക്ടര്‍മാരുടെയും സേവനമാണ് കോവിഡ് പ്രാഥമിക ചികിത്സകേന്ദ്രങ്ങളിലും മറ്റും പ്രയോജനപ്പെടുത്തുന്നത്. ഇവര്‍ സേവനം അവസാനിപ്പിച്ചാല്‍ പ്രാഥമിക ചികിത്സകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകും.
ജൂണ്‍, ജൂലൈ മാസങ്ങളിൽ നിയമനം സ്വീകരിച്ച ഇവര്‍ക്ക് 42,000 രൂപയാണ് പ്രതിമാസ വേതനം. എന്നാല്‍, സാലറി ചലഞ്ചിെൻറ പേരില്‍ ആറുദിവസത്തെ വേതനം തിരികെ പിടിക്കുന്നുണ്ട്.
പുനഃപരിശോധനയില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ജൂനിയർ ഡോക്ടർമാരുടെ സാലറി കട്ടിെൻറ കാര്യത്തിൽ പുനഃപരിശോധനയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 868 ജൂനിയർ ഡോക്ടർമാർ ഇതിെൻറ പേരിൽ രാജി നൽകിയതിനെ കുറിച്ച വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജി അവരുടെ ആവശ്യപ്രകാരം ചെയ്യുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലൈഫ് പദ്ധതിയുടെ ഭാഗമായി സഹകരണവകുപ്പ് നടപ്പാക്കുന്ന കെയര്‍ഹോം ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കാൻ കല്പറ്റ വാരമ്പറ്റ റോഡിനടുത്ത് ഒരേക്കര്‍ സ്ഥലം ബോബി ചെമ്മണ്ണൂര്‍ സംഭാവന നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.