Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമെഡിക്കൽ കോളജ്​...

മെഡിക്കൽ കോളജ്​ അനുബന്ധ കെട്ടിടങ്ങൾക്ക്​ നികുതിയിളവ്​: തീർപ്പാക്കണമെന്ന്​ ഹൈകോടതി

text_fields
bookmark_border
High Court
cancel

കൊ​ച്ചി: മെ​ഡി​ക്ക​ൽ കോ​ള​ജി​ന്റെ അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ നി​കു​തി​യി​ള​വി​ന്​ അ​ർ​ഹ​ത​യു​ണ്ടോ​യെ​ന്ന്​ പ​രി​ശോ​ധി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​പ്പ​ല​റ്റ്​ അ​തോ​റി​റ്റി​ക്ക്​ ഹൈ​കോ​ട​തി​യു​ടെ നി​ർ​ദേ​ശം. മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ഭാ​ഗ​മാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഹോ​സ്റ്റ​ൽ, ഡോ​ക്ട​ർ​മാ​രു​ടെ ക്വാ​ർ​ട്ടേ​ഴ്സ് എ​ന്നി​വ​ക്ക്​ കെ​ട്ടി​ട നി​കു​തി ഈ​ടാ​ക്കി​യ​തി​നെ​തി​രെ പ​ത്ത​നം​തി​ട്ട മൗ​ണ്ട് സി​യോ​ൺ മെ​ഡി​ക്ക​ൽ കോ​ള​ജ് ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ജ​സ്റ്റി​സ് പി. ​ഗോ​പി​നാ​ഥി​ന്റെ ഉ​ത്ത​ര​വ്.

റ​വ​ന്യൂ അ​ധി​കൃ​ത​ർ കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ നി​കു​തി ഈ​ടാ​ക്കി​യ​തി​നെ​തി​രെ അ​പ്പ​ല​റ്റ്​ അ​തോ​റി​റ്റി​യെ സ​മീ​പി​ക്കാ​നും ഹ​ര​ജി ല​ഭി​ച്ചാ​ൽ, നി​യ​മ​പ​ര​മാ​യി പ​രി​ശോ​ധി​ച്ച്​ തീ​ർ​പ്പാ​ക്കാ​നു​മാ​ണ്​ സിം​ഗി​ൾ​ബെ​ഞ്ചി​ന്‍റെ നി​ർ​ദേ​ശം. േ​ര​ള ബി​ൽ​ഡി​ങ്​​ ടാ​ക്സ് ആ​ക്ടി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്റെ അ​നു​ബ​ന്ധ കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ നി​കു​തി​യി​ള​വ് അ​നു​വ​ദി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ടൂ​ർ ത​ഹ​സി​ൽ​ദാ​ർ കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ നി​കു​തി ഈ​ടാ​ക്കി​യെ​ന്നാ​രോ​പി​ച്ചാ​ണ്​ ഹ​ര​ജി​ക്കാ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ന്റെ അ​നു​ബ​ന്ധ കെ​ട്ടി​ട​ങ്ങ​ൾ നി​കു​തി​യി​ള​വി​ന് അ​ർ​ഹ​മാ​ണെ​ന്ന്​ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വു​ണ്ടെ​ന്ന്​ ഹ​ര​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ, അ​പ്പ​ല​റ്റ് അ​തോ​റി​റ്റി​യെ സ​മീ​പി​ക്കാ​തെ ഹ​ര​ജി​ക്കാ​ർ നേ​രി​ട്ട്​ ഹൈ​കോ​ട​തി​യി​ലെ​ത്തു​ക​യാ​യി​രു​ന്നെ​ന്ന്​ സ​ർ​ക്കാ​ർ വാ​ദി​ച്ചു. തു​ട​ർ​ന്നാ​ണ് പ​രാ​തി അ​പ്പ​ല​റ്റ് അ​തോ​റി​റ്റി​ക്ക്​ സ​മ​ർ​പ്പി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്. പ​രാ​തി ല​ഭി​ച്ചാ​ൽ, അ​പ്പീ​ലാ​യി ക​ണ​ക്കാ​ക്കി അ​തോ​റി​റ്റി അ​ത്​ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം. അ​പ്പ​ല​റ്റ്​ അ​തോ​റി​റ്റി പ​രാ​തി തീ​ർ​പ്പാ​ക്കും​വ​രെ നി​കു​തി കു​ടി​ശ്ശി​ക ഈ​ടാ​ക്കു​ന്ന​തും കോ​ട​തി ത​ട​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tax ExemptionHigh Courtmedical college
News Summary - Tax exemption for medical college related buildings: High Court to decide
Next Story