ഇന്ധനത്തിെൻറ പേരിൽ നികുതിക്കൊള്ള
text_fieldsകൊച്ചി: നടുവൊടിക്കുന്ന പെട്രോൾ, ഡീസൽ വില വർധനയിൽ സാധാരണക്കാർ നട്ടംതിരിയുേമ്പാൾ ഇന്ധനനികുതിയുടെ മറവിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ജനത്തെ കൊള്ളയടിക്കുന്നു. നികുതിയിനത്തിൽ ഒാരോ മാസവും ശതകോടികളാണ് ഖജനാവിലെത്തുന്നത്. പ്രതിഷേധം ശക്തമായിട്ടും നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസം നൽകാൻ സർക്കാർ തയാറാകാത്തതും ഇതുകൊണ്ടുതന്നെ.
ഇന്ധനവിൽപനയുടെ നികുതി ഇനത്തിൽ അഞ്ചുവർഷത്തിനിടെ കേന്ദ്ര സർക്കാറിെൻറ വരുമാനം മൂന്നിരട്ടിയായെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കീഴിലെ പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലിെൻറ കണക്കുകൾ വ്യക്തമാക്കുന്നു. 2012--13ൽ പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ്, കസ്റ്റംസ്, ഇറക്കുമതി നികുതികളിലൂടെ കേന്ദ്രത്തിന് ലഭിച്ചത് 98,602 കോടി രൂപയാണ്. 2016--17ൽ ഇത് 2.67 ലക്ഷം കോടിയായി ഉയർന്നു.
കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിൽ വന്നശേഷം എക്സൈസ് നികുതി തോന്നിയതുപോലെ കൂട്ടിയതാണ് വരുമാനം വർധിപ്പിച്ചത്. 2014 ഏപ്രിൽ ഒന്നിന് പെട്രോളിന് 9.48ഉം ഡീസലിന് 3.56ഉം രൂപയായിരുന്ന നികുതി മൂന്നര വർഷത്തിനുശേഷം യഥാക്രമം 19.48ഉം 15.33ഉം രൂപയിലെത്തി നിൽക്കുകയാണ്. ഒക്ടോബറിൽ രണ്ടുരൂപ വീതം കുറച്ചശേഷമുള്ള നികുതിയാണിത്. 2012--13ൽ പെട്രോളിെൻറ എക്സൈസ് നികുതിയിനത്തിൽ മാത്രം കേന്ദ്രത്തിന് 23,710 കോടിയും ഡീസലിന് 22,523 കോടിയുമാണ് കിട്ടിയതെങ്കിൽ 2016-17ൽ ഇത് യഥാക്രമം 66,318 കോടിയും 1,24,266 കോടിയുമായി ഉയർന്നു.
കേരളത്തിെൻറ ഖജനാവിനും ചെറുതല്ലാത്ത വരുമാനമാണ് പെട്രോളും ഡീസലും നേടിക്കൊടുക്കുന്നത്. ഇവയുടെ വാറ്റ്/വിൽപന നികുതി ഇനത്തിൽ 2013-14ൽ 5,173 കോടിയും 2014--15ൽ 5,378 കോടിയും 2015--16ൽ 6,121 കോടിയും 2016-17ൽ 6,899 കോടിയും സംസ്ഥാന സർക്കാറിന് ലഭിച്ചു. കേന്ദ്രനികുതി ചുമത്തിയശേഷമുള്ള തുകയിൽ പെട്രോളിന് 17.24 ശതമാനവും ഡീസലിന് 11.91 ശതമാനവും നികുതിയാണ് സംസ്ഥാനം ചുമത്തുന്നത്. കിഫ്ബിയിലേക്ക് പണം കണ്ടെത്താൻ ഒരു ലിറ്റർ ഇന്ധനത്തിന് ഒരു രൂപ വീതം സെസും പിരിക്കുന്നുണ്ട്.
പെട്രോളിന് അഞ്ചുവർഷത്തെ കൂടിയ വില
കൊച്ചി: പെട്രോൾ വില അഞ്ചുവർഷത്തിനിടയിലെ ഏറ്റവും കൂടിയ വിലയിലെത്തി. ഡീസൽ വില സർവകാല റെക്കോഡിൽ തുടരുകയാണ്. തിരുവനന്തപുരത്ത് ബുധനാഴ്ച പെട്രോളിന് 76.32 രൂപയും ഡീസലിന് 68.80 രൂപയുമായിരുന്നു വില. കൊച്ചിയിൽ യഥാക്രമം 75ഉം 67.50ഉം. കേഴിക്കോട്ട് പെട്രോളിന് 75.36ഉം ഡീസലിന് 67.92ഉം രൂപ. ഇൗ മാസത്തെ മാത്രം വർധന പെട്രോളിന് 2.55 രൂപയും ഡീസലിന് 3.93 രൂപയും. രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിൽ ബുധനാഴ്ചത്തെ പെട്രോൾ, ഡീസൽ വിലകൾ: മുംബൈ 80.30, 67.50; കൊൽക്കത്ത 75.13, 66.04; ചെന്നൈ 75.12, 66.84; ബംഗളൂരു: 73.57, 64.45; ന്യൂഡൽഹി 72.43, 63.38.
ഇന്ധന നികുതി: കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ വരുമാനം (തുക കോടിയിൽ)
കേന്ദ്രം
2012-13: 98,602
2013-14: 1,04,163
2014-15: 1,22,926
2015-16: 2,03,825
2016-17: 2,67,000
കേരളം
2017 മേയ് 631
ജൂൺ 669
ജൂലൈ 537
ആഗസ്റ്റ് 648
സെപ്റ്റംബർ 623
ഒക്ടോബർ 601
നവംബർ 569
ഡിസംബർ 622
ഇൗ മാസം പ്രതീക്ഷിക്കുന്നത് 650 കോടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.