വീണ്ടും അമിതഭാരം ചുമത്താൻ നിർദേശം; നടുവൊടിയും
text_fieldsതിരുവനന്തപുരം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ അടുത്ത ബജറ്റ് കൂടുതൽ നികുതി ഭാരം അടിച്ചേൽപിക്കുന്നതാകും. സർക്കാർ ഫീസുകളും നിരക്കുകളും അടക്കം വർധിപ്പിക്കണമെന്ന നിർദേശം ധനകാര്യ സെക്രട്ടറി അധ്യക്ഷനായ സമിതി മുമ്പാകെയുണ്ട്. കെട്ടിട നികുതി, ഭൂനികുതി, ഭൂമിയുടെ ന്യായവില എന്നിവ ഉയർത്തണമെന്നും നിർദേശമുണ്ട്. പ്രതിസന്ധി രൂക്ഷമാണെങ്കിലും അടിയന്തരമായി നിരക്ക് വർധിപ്പിക്കില്ലെന്ന് ധനവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. വർധന വന്നാൽ ബജറ്റിലാകും. കുടിശ്ശിക പിരിവിനാണ് ഇപ്പോൾ ഉൗന്നൽ.
ബജറ്റ് തയാറാക്കൽ ആരംഭിച്ചിട്ടുണ്ട്. മിക്കവാറും ഫെബ്രുവരി ആദ്യം അവതരിപ്പിക്കും. ഇക്കൊല്ലം ഫീസുകളും മറ്റും അഞ്ചുശതമാനം വർധിപ്പിച്ചിരുന്നു. 10 ശതമാനം കണ്ട് വർധിപ്പിക്കാനാണ് ലക്ഷ്യം. കഴിഞ്ഞ ബജറ്റിൽ പ്രളയ സെസ് അടക്കം വൻ നികുതിഭാരം അടിച്ചേൽപിച്ചിരുന്നു.
ട്രഷറി കടുത്ത ഞെരുക്കത്തിൽ തുടരുന്ന സാഹചര്യത്തിൽ ശമ്പള-പെൻഷൻ വിതരണം കഴിഞ്ഞാലും നിയന്ത്രണങ്ങൾ നീളാനാണ് സാധ്യത. കാര്യമായ ഇടപാടുകെളാന്നും ട്രഷറിയിൽ നടക്കുന്നില്ല. പരമാവധി പണം സമാഹരിച്ചാണ് ശമ്പള-പെൻഷൻ വിതരണം നടത്തുന്നത്. രണ്ട് ഉത്തരവ് വഴിയാണ് നിയന്ത്രണം കൊണ്ടുവന്നത്. നികുതി വരുമാനത്തിനു പുറമെ 1000 കോടി രൂപ പൊതുവിപണിയിൽനിന്ന് കടവുമെടുത്തു.
കേന്ദ്ര നികുതി വിഹിതത്തിൽ കിേട്ടണ്ട 1600 കോടി രൂപ ലഭ്യമായിട്ടില്ല.
പുതുതായി കിട്ടാനുളള വിഹിതവും ചേർത്താൽ കുടിശ്ശിക 3500 കോടിയിലെത്തും. ഇത് കിട്ടിയാലേ പ്രതിസന്ധിക്ക് അയവ് വരൂവെന്നാണ് ധനവകുപ്പ് സൂചിപ്പിക്കുന്നത്. ബി.ജെ.പി ഇതര സംസ്ഥാനങ്ങൾ കുടിശ്ശിക ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിയെ അടുത്ത ദിവസം കാണും.
വാർഷിക പദ്ധതി വിനിയോഗം മെച്ചപ്പെട്ടിട്ടില്ല. പദ്ധതി 30 ശതമാനം കണ്ട് കുറക്കേണ്ടിവരുമെന്നാണ് സൂചന. ഇപ്പോൾ പദ്ധതി വിനിയോഗം 46.47 ശതമാനത്തിലെത്തിയിട്ടുണ്ട്. ഇതിൽ കഴിഞ്ഞ വർഷം പാസാക്കിയ ബില്ലുകളുടെ പണം കൂടി ചേർത്തിട്ടുണ്ട്. കേന്ദ്ര സഹായമുള്ള പദ്ധതികളുടെ വിനിയോഗവും തീരെ കുറവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.