നെടുമ്പാശ്ശേരി, കരിപ്പൂർ ആഭ്യന്തര സർവിസിനും നികുതിയിളവ്
text_fieldsതിരുവനന്തപുരം: നെടുമ്പാശ്ശേരി, കരിപ്പൂർ വിമാനത്താവളങ്ങളിൽനിന്ന് ആഭ്യന്തര സർവിസ് നടത്തുന്ന എല്ലാ വിമാനങ്ങൾക്കും വിമാന ഇന്ധന നികുതി നിരക്ക് കുറക്കാൻ മന്ത്രിസഭയോഗം തീരുമാനിച്ചു.നിലവിൽ അഞ്ച് ശതമാനമുണ്ടായിരുന്ന നികുതി ഒരു ശതമാനമായാണ് കുറച്ചത്. 10 വർഷത്തേക്കാണ് ഇളവ് ലഭിക്കുക.
•കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിക്ക് 1800 ഏക്കർ ഭൂമി ഏറ്റെടുക്കും. കിൻഫ്രക്കാണ് പദ്ധതിയുടെ ചുമതല.
•പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ബോണസ് നൽകുന്നതിന് മാർഗരേഖ അംഗീകരിച്ചു.
കഴിഞ്ഞവർഷത്തെ ബോണസ് തുകയിൽ അധികരിക്കാൻ പാടിെല്ലന്ന വ്യവസ്ഥയോടെയാണിത്.
•സംസ്ഥാന പട്ടികവിഭാഗ കോർപറേഷനുള്ള സർക്കാർ ഗാരൻറി 30 കോടിയിൽ നിന്ന് 100 കോടി രൂപയാക്കും.
ദേശീയ പട്ടികജാതി ധനകാര്യ കോർപറേഷനുള്ള ഗാരൻറിയാണിത്.
•ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടിവ് ഒാഫിസർ വി. രതീശന് ലാൻഡ് ബോർഡ് സെക്രട്ടറിയുടെ അധിക ചുമതല നൽകി.
•വി. ജയകുമാരൻപിള്ളയെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻറർപ്രൈസസ് മാനേജിങ് ഡയറക്ടറായി പുനർനിയമിക്കും.
•കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെൻറിൽ അഡ്മിനിസ്ട്രേറ്റിവ് ഒാഫിസറുടെ സ്ഥിരം തസ്തിക സൃഷ്ടിക്കും.
കരിപ്പൂർ: 15 മുതൽ ആഭ്യന്തര പുറപ്പെടൽ അന്താരാഷ്ട്ര ടെർമിനലിൽ നിന്ന്
കരിപ്പൂർ: ആഗസ്റ്റ് 15 മുതൽ കോഴിക്കോട് വിമാനാത്താവളത്തിലെ ആഭ്യന്തര പുറപ്പെടൽ അന്താരാഷ്ട്ര ടെർമിനലിലേക്ക് മാറ്റുന്നു. ആഭ്യന്തര ടെർമിനൽ നവീകരിക്കുന്നതിെൻറ ഭാഗമായാണ് താൽക്കാലിക മാറ്റം.
അന്താരാഷ്ട്ര ടെർമിനലിലെ ഒഴിഞ്ഞുകിടക്കുന്ന ഭാഗമാണ് ഇതിനായി ഉപയോഗിക്കുക. നേരത്തെ, ഇൗ ഭാഗം ഹജ്ജ് ഹാളായും ഉപയോഗിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.