ഒാട്ടോക്ക് അമിത ചാർജ് ഈടാക്കിയ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി
text_fieldsപെരിന്തൽമണ്ണ: ഒാട്ടോ സർവിസിന് അമിത ചാർജ് ഈടാക്കിയ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി. ജനുവരി രണ്ടിന് രാവിലെ കെ.എൽ. 53 7044 എന്ന ഓട്ടോറിക്ഷയിൽ പെരിന്തൽമണ്ണ ബൈപാസ് ബസ് സ്റ്റാൻഡിൽനിന്ന് തോട്ടക്കരയിലേക്ക് യാത്രചെയ്തയാളിൽനിന്ന് അമിത ചാർജ് ഈടാക്കിയതായാണ് പരാതി.
പെരിന്തൽമണ്ണ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സെയ്താലിക്കുട്ടി ജോയൻറ് ആർ.ടി.ഒയുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ തൽസമയം വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അമ്മിണിക്കാട് സ്വദേശിയായിയിരുന്നെന്നും അമിത ചാർജ് യാത്രക്കാരിൽനിന്ന് വാങ്ങിയിട്ടുണ്ട് എന്നും റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഇതിെൻറ അടിസ്ഥാനത്തിൽ ഡ്രൈവറുടെ ലൈസൻസ് ഒരു മാസത്തേക്ക് റദ്ദാക്കിയതായി പെരിന്തൽമണ്ണ ജോയൻറ് ആർ.ടി.ഒ സി.യു. മുജീബ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.