ടി.സിയും സ്കൂൾ മാറ്റവും കുട്ടിയുടെ അവകാശമെന്ന് ബാലാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: സ്കൂൾ തെരഞ്ഞെടുക്കുന്നതും ടി.സി വാങ്ങി മാറിപ്പോക ുന്നതും കുട്ടികളുടെ അവകാശമാണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷ ണ കമീഷൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ സ്കൂൾ അധികൃതർ നിയന്ത്രണങ്ങ ളും തടസ്സങ്ങളും സൃഷ്ടിക്കുകയോ അത്തരം വ്യവസ്ഥകൾ േപ്രാസ്പെക്ട സിൽ രേഖപ്പെടുത്തുകയോ ചെയ്യുന്നത് അംഗീകരിക്കാനാകില്ല. അത്തരം വ്യ വസ്ഥകൾക്ക് നിയമപ്രാബല്യം ഇല്ലെന്നും കമീഷൻ അറിയിച്ചു.
ഇക്കാര്യങ്ങൾ വ്യക്തമാക്കി പൊതുവിദ്യാഭാസ സെക്രട്ടറിയും ഡയറക്ടറും നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസസ്ഥാപനങ്ങൾ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തണം. കമീഷൻ ചെയർമാൻ പി. സുരേഷ്, അംഗം കെ. നസീർ എന്നിവരടങ്ങിയ ഡിവിഷൻ െബഞ്ചിേൻറതാണ് നിർദേശം.
വിദ്യാർഥിയോ രക്ഷാകർത്താവോ ആവശ്യപ്പെടുന്നതനുസരിച്ച് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകാൻ സ്ഥാപന അധികാരികൾ ബാധ്യസ്ഥരാണ്. ഇക്കാര്യത്തിൽ സ്കൂൾ അധികാരികൾ വ്യവസ്ഥകൾ മുന്നോട്ടുെവക്കുന്നത് ബാലാവകാശ ലംഘനമാണെന്ന് കമീഷൻ ചൂണ്ടിക്കാട്ടി. കുട്ടികൾക്ക് നൽകിയ സേവനത്തിെൻറ പ്രതിഫലം മാത്രമേ അധികാരികൾക്ക് ആവശ്യപ്പെടാനാകൂ. ഏത് ക്ലാസിൽെവച്ചും പിരിഞ്ഞുപോകാനുള്ള അവകാശം കുട്ടിക്കും രക്ഷാകർത്താവിനുമുണ്ട്. അത് തടയുന്ന േപ്രാസ്പെക്ടസിലെ പരാമർശം നിയമത്തിന് മുന്നിൽ നിലനിൽക്കില്ലെന്ന് കമീഷൻ വ്യക്തമാക്കി.
നിലമ്പൂർ ഗുഡ് ഷെപ്പേഡ് മോഡേൺ ഇംഗ്ലീഷ് സ്കൂളിൽ പത്താംതരം പാസായ കുട്ടികൾക്ക് ഉന്നതപഠനത്തിനായി ടി.സി നൽകുന്നതിന് േപ്രാസ്പെക്ടസിൽ രേഖപ്പെ ടുത്തിയ പ്രകാരം ഒരു ലക്ഷം രൂപ വീതം അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെതിരെ രക്ഷാകർത്താക്കൾ നൽകിയ പരാതി തീർപ്പാക്കിയാണ് കമീഷൻ ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.