ടി.സി നിർബന്ധമില്ല; വേണ്ടത് പ്രായം തെളിയിക്കുന്ന രേഖ
text_fieldsകൊച്ചി: അംഗീകാരമില്ലാത്ത സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളെ പ്രായം തെളിയിക്ക ുന്ന രേഖകളുടെ മാത്രം അടിസ്ഥാനത്തിൽ സർക്കാർ, എയിഡഡ് സ്കൂളുകളിൽ ചേർക്കുന്നതിന ് തടസ്സമില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. രണ്ട് മുതൽ എട്ടുവരെ ക്ലാസുകളിൽ പ്രവേശി പ്പിക്കാൻ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ആവശ്യപ്പെടരുതെന്ന് സർക്കാർ ഉത്തരവുണ്ട്. ഒമ്പത്, 10 ക്ലാസ് പ്രവേശനത്തിനും ടി.സി ആവശ്യമില്ലെങ്കിലും പ്രായം തെളിയിക്കുന്ന രേഖക്കുപുറമെ സ്ക്രീനിങ് ടെസ്റ്റിന് വിധേയമാകണമെന്ന മാർഗനിർദേശമടക്കം ഉൾപ്പെടുത്തിയാണ് ഉത്തരെവന്നും എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്. കുസുമം സമർപ്പിച്ച വിശദീകരണത്തിൽ പറയുന്നു.
അംഗീകാരമില്ലാത്ത സ്കൂളുകൾക്ക് എൻ.ഒ.സി നൽകുന്നതുമായി ബന്ധപ്പെട്ട കേസിൽ സർക്കാറിെൻറ അപ്പീൽ ഹരജിയിലാണ് വിശദീകരണം. അംഗീകാര അപേക്ഷകളും വിവിധ ബോർഡുകളിലെ അഫിലിയേഷനുമായി ബന്ധപ്പെട്ട എൻ.ഒ.സി അപേക്ഷകളും 2019 മാർച്ച് 31ഓടെ പരിഗണിക്കണമെന്ന ജനുവരി 31ലെ ഇടക്കാല ഉത്തരവിനെയും ഹരജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കെ.ഇ.ആറിലെ ചാപ്റ്റർ നാല് എന്നിവ അടിസ്ഥാനമാക്കി സ്കൂളുകളുടെ അപേക്ഷ പരിഗണിക്കാൻ ഇടക്കാല ഉത്തരവ് അനുമതി നൽകിയിരുന്നു. ഇതനുസരിച്ചാണ് ഏപ്രിൽ 30ന് ഉത്തരവിറക്കിയത്.
വിവിധ ജില്ലകളിൽ ലഭിച്ച 796 അപേക്ഷയിൽ മാർഗനിർദേശം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയ 534 എണ്ണം തള്ളി. ജില്ല വിദ്യാഭ്യാസ ഓഫിസറുടെ സൂക്ഷ്മ പരിശോധനക്കുശേഷം ബാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വിട്ടു. ഇതിൽ 51 എണ്ണം കൂടുതൽ വിശദീകരണം തേടി അപേക്ഷകർക്ക് തിരികെ നൽകി. 25 അേപക്ഷ സൂക്ഷ്മ പരിശോധന പൂർത്തിയാക്കി അനുകൂല ശിപാർശ സഹിതം സർക്കാറിന് അയച്ചു. കോടതി നിർദേശപ്രകാരം ഈ മാസം 25നകമാണ് നടപടി പൂർത്തിയാക്കേണ്ടിയിരുന്നത്.
എന്നാൽ, തെരഞ്ഞെടുപ്പ് വന്നതിനാൽ മറ്റ് അേപക്ഷകളിലെ സൂക്ഷ്മ പരിശോധനയടക്കം നടപടിക്രമങ്ങൾ ൈവകി. എങ്കിലും 31നകം മറ്റ് അപേക്ഷകളും സൂക്ഷ്മപരിശോധന നടത്തി സർക്കാറിന് ശിപാർശ സഹിതം അയക്കാനാവും. നടപടി പൂർത്തിയാക്കാൻ ജൂൺ 15 വരെ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.