പത്താം ക്ലാസ് ജയിച്ചവർക്ക് ടി.സി നൽകുന്നില്ലെന്ന്; ബാലാവകാശ കമീഷൻ കേസെടുത്തു
text_fieldsമലപ്പുറം: പത്താം ക്ലാസ് ജയിച്ച വിദ്യാർഥികൾക്ക് തുടർപഠനത്തിന് ടി.സി നൽകാൻ സ്കൂൾ അ ധികൃതർ വിസമ്മതിച്ച സംഭവത്തിൽ ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. ഐ.സി.എസ്.ഇ സി ലബസിൽ പ്രവർത്തിക്കുന്ന നിലമ്പൂർ പാലുണ്ട ഗുഡ് ഷെപ്പേർഡ് സ്കൂളിലെ ആറ് വിദ്യാർഥികൾ പ രാതിയുമായി ചൈൽഡ് ലൈനിനെ സമീപിച്ചിരുന്നു.
ഇക്കാര്യം വാർത്തയായതിനെത്തുടർന്ന ാണ് കേസെടുത്തതെന്നും പ്രിൻസിപ്പൽ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ തുടങ്ങിയവരോ ട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും കമീഷൻ അംഗം നസീർ ചാലിയം അറിയിച്ചു.
12ാം ക്ലാസ് വരെ ഇവിടെ തുടരണമെന്ന നിബന്ധനവെച്ചാണ് പ്രവേശനം നൽകിയതെന്നും ഒരു ലക്ഷത്തിലധികം രൂപ ഫീസടച്ചാലേ ടി.സി അനുവദിക്കൂവെന്നും പറഞ്ഞാണ് ടി.സി തടഞ്ഞുവെച്ചിരിക്കുന്നത്. പ്രഥമദൃഷ്ട്യാതന്നെ ബാലാവകാശ ലംഘനത്തിെൻറ പരിധിയിൽവരുന്നതാണ് സ്കൂളിെൻറ നടപടിയെന്ന് ചൈൽഡ് ലൈൻ കോഓഡിനേറ്റർ അൻവർ കാരക്കാടൻ പറഞ്ഞു.
പരാതി ബാലാവകാശ കമീഷനും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ യുവജന സംഘടനകൾ സ്കൂൾ മാനേജറെ ഉപരോധിച്ചു.
വിവാദം സ്കൂളിനെ അപകീർത്തിപ്പെടുത്താനെന്ന്
എടക്കര: 30 വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന സ്കൂളിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ടി.സി വിഷയത്തിൽ നടക്കുന്നതെന്ന് പാലുണ്ട ഗുഡ് ഷെപ്പേർഡ് സ്കൂൾ മാനേജര്‍ ജോര്‍ജ് ഫിലിപ് കളരിക്കല്‍ പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി നയങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയതോടെ 2010ല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം നിര്‍ത്തിവെച്ചിരുന്നു. രക്ഷിതാക്കളുടെയും കുട്ടികളുടെയും ആവശ്യപ്രകാരമാണ് 2016-17ല്‍ ഇത് പുനരാരംഭിച്ചത്.
അന്ന് പ്രവേശനം നേടിയ കുട്ടികളുടെ രക്ഷിതാക്കള്‍ കുട്ടികളെ പ്ലസ് ടു വരെ ഇതേ സ്കൂളില്‍ പഠിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തതാണ്. അല്ലാത്തപക്ഷം രണ്ടുവര്‍ഷത്തെ ഫീസ് അടച്ചാല്‍ മാത്രമേ ടി.സി അനുവദിക്കൂവെന്ന് നിബന്ധന വെച്ചിരുന്നു.
പ്രോസ്പെക്ടസിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇത് അംഗീകരിച്ച് പ്രവേശനം നേടിയവരാണ് ഇപ്പോള്‍ പ്രശ്നങ്ങളുമായി വന്നിട്ടുള്ളത്. കഴിഞ്ഞ മാര്‍ച്ചില്‍ ടി.സി ആവശ്യപ്പെട്ട് വന്നപ്പോഴും ഇക്കാര്യം ഉണര്‍ത്തിയിരുന്നു. എന്നാല്‍, രണ്ടരമാസം ലഭിച്ചിട്ടും അനുകൂലമായ വിധി സമ്പാദിക്കാന്‍ അവര്‍ക്കായിട്ടില്ല. കോടതി ഉത്തരവുമായി വന്നാൽ ടി.സി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.