മോഷണം തന്നെ; ഏറ്റുമാനൂർ ക്ഷേത്രത്തിലെ രുദ്രാക്ഷ മാല വിവാദം വഴിത്തിരിവില്‍
text_fieldsഏറ്റുമാനൂര്‍: മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണം കെട്ടിയ രുദ്രാക്ഷമാല കാണാതായ സംഭവത്തിൽ അന്വേഷണം വഴിത്തിരിവില്‍. ശ്രീകോവിലിൽ ഭഗവാെൻറ വിഗ്രഹത്തിൽ ചാർത്തിയിരുന്ന 23 ഗ്രാം സ്വർണം കെട്ടിയ 81 മുത്തുകളുള്ള രുദ്രാക്ഷമാലയില്‍ ഒമ്പത് എണ്ണം ഇളകി കാണാതെപോയതാണ് എന്ന ദേവസ്വം അധികൃതരുടെ വാദം തെറ്റാണെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. മാലയിലെ മുത്തുകള്‍ കുറഞ്ഞതോ കാണാതായതോ അല്ലെന്നും യഥാര്‍ഥ മാല തന്നെ മോഷണം പോയതാണെന്നുമാണ് ദേവസ്വം വിജിലൻസിെൻറ കണ്ടെത്തൽ.
മാലമോഷണം പിടിക്കപ്പെടുമെന്നായപ്പോള്‍ യഥാർഥ മാലക്കുപകരം പുതിയത് െവച്ചതാണെന്നാണ് വിജിലൻസ് വ്യക്തമാക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറിന് സമര്‍പ്പിച്ചു. സംഭവം ശ്രദ്ധയിൽ പെട്ടിട്ടും ബന്ധപ്പെട്ടവരെ അറിയിക്കുന്നതിൽ ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയതായും റിപ്പോർട്ടിൽ പറയുന്നു. വിശദ അന്വേഷണം നടത്തണമെന്നാണ് ശിപാർശ. മാലവിവാദത്തെതുടര്ന്ന് ദേവസ്വം തിരുവാഭരണം കമീഷണര്‍ അജിത്കുമാറിെൻറ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഈ മാലയില്‍നിന്ന് മുത്തുകള്‍ നഷ്ടപ്പെട്ടതിെൻറ ലക്ഷണങ്ങള്‍ കാണാനായിരുന്നില്ല. മുത്തുകള്‍ നഷ്ടപ്പെട്ടെന്ന വാദം തള്ളിയ അദ്ദേഹം മാല മാറ്റിവെച്ചതായിരിക്കാമെന്ന സംശയം അന്നേ പ്രകടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ദേവസ്വം വിജിലന്‍സും പൊലീസും സംഭവത്തില്‍ വിശദ അന്വേഷണം നടത്തിയത്.
കഴിഞ്ഞ ജൂലൈയില്‍ പുതിയ മേൽശാന്തി പത്മനാഭൻ സന്തോഷ് ചുമതല ഏറ്റെടുത്തപ്പോഴാണ് വിഗ്രഹത്തിൽ സ്ഥിരമായി ചാർത്തിയിരുന്ന രുദ്രാക്ഷമാലയിലെ മുത്തുകളില്‍ വന്ന കുറവ് ശ്രദ്ധയില്‍പ്പെട്ടത്. ദേവസ്വം വിജിലന്‍സ് എസ്.പി ബിജോയിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മാല മാറ്റിവെച്ചതാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഏറ്റുമാനൂര്‍ പൊലീസും കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.