തയ്യലിന് പകരം ചായക്കട; ഇത് മജീദിന്റെ കോവിഡുകാല അതിജീവന കഥ
text_fieldsചുരിദാർ തയ്യലിൽനിന്ന് മുളക് ബജിയിലേക്ക് മജീദിെൻറ അധ്വാനത്തെ മാറ്റിപ്പണിതത് കോവിഡ് കാലമാണ്. 30 വർഷം മുമ്പാണ് മജീദ് സ്ഥിര വരുമാനത്തിനായി സൂചിയും നൂലും ൈകയിലെടുത്തത്. എന്നാൽ, കോവിഡ് കാലമായപ്പോഴേക്കും സാഹചര്യങ്ങൾ മാറിമറിഞ്ഞു. അതിജീവനത്തിന് മറ്റ് മാർഗങ്ങൾ നോക്കേണ്ടിവരുമെന്ന അവസ്ഥയായി. പിന്നെ മറ്റൊന്നും നോക്കിയില്ല; ലേഡീസ് സ്റ്റിച്ചിങ് സെൻററിൽനിന്ന് തയ്യൽ മെഷിൻ മാറ്റി പകരം ഗ്യാസ് അടുപ്പ് കൊണ്ടുവന്നു.
ചായയും പലഹാരവും വിൽക്കാൻ തുടങ്ങി. എന്നാലും കലക്ടറേറ്റ് ജങ്ഷന് സമീപമുള്ള കടയുടെ ബോർഡ് ഇപ്പോഴും മജീദ് ടെയ്ലേഴ്സ് എന്നുതന്നെയാണ്. പ്രദേശത്ത് തെൻറ കടയിൽ വസ്ത്രം തയ്ക്കാൻ വരാത്തവർ ആരുമുണ്ടാകിെല്ലന്നാണ് മജീദിെൻറ അഭിപ്രായം. കോവിഡ് വ്യാപനത്തെ തുടർന്ന് തയ്യൽ തീരെ ഇല്ലാതെയായി. കല്യാണങ്ങൾ നിർത്തിയതാണ് പ്രശ്നം ഗുരുതരമാക്കിയത്. മുമ്പ് കലക്ടറേറ്റ് ജങ്ഷനിൽ തന്നെയുള്ള സുഹൃത്തിെൻറ ബജിക്കടയിൽ ഇടക്കിടെ പോയി ഇരിക്കുമായിരുന്നു.
സുഹൃത്ത് ചായ അടിക്കുന്നത് കണ്ട് അതിനോട് കൗതുകം ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹം സാധനങ്ങൾ വാങ്ങാനും മറ്റും പുറത്ത് പോകുമ്പോൾ താൻ ചായ ഉണ്ടാക്കി ആളുകൾക്ക് നൽകും. പുതിയ തൊഴിൽ കെണ്ടത്തേണ്ടിവന്നപ്പോൾ ചായക്കടയിലേക്ക് തിരിഞ്ഞത് അങ്ങനെയാണെന്ന് മജീദ് പറയുന്നു. ചായക്കട ആക്കിയതറിയാതെ ചിലരൊക്കെ ഇപ്പോഴും തയ്യൽക്കടയിൽ എത്താറുണ്ട്. കിട്ടുന്ന തയ്യൽ ജോലികൾ ചായക്കട അടച്ചശേഷം വീട്ടിൽ ഇരുന്നു ചെയ്യും.
ഭാര്യ ഫാത്തിമ ബീവിയാണ് കടയിലേക്ക് പലഹാരങ്ങൾ ഉണ്ടാക്കുന്നത്. കോവിഡ് കാലം കഴിയുമ്പോൾ തയ്യലിലേക്ക് തിരിയണോ അതോ ചായക്കട നടത്തണോ എന്ന ആശയക്കുഴപ്പം ഇപ്പോഴുെണ്ടങ്കിലും തയ്യൽജോലി ഒരിക്കലും വിടിെല്ലന്നും മജീദ് കൂട്ടിച്ചേർത്തു. ആലിശേരി വാർഡിലെ പൂപ്പറമ്പ് വീട്ടിൽ താമസിക്കുന്ന ഈ 60കാരന് മൂന്ന് മക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.