കാൽപാദങ്ങൾകൊണ്ട് ചിത്രംവരച്ച് അധ്യാപകനും വിദ്യാർഥികളും
text_fieldsകരുനാഗപ്പള്ളി: പ്രകൃതി സംരക്ഷണസന്ദേശവുമായി കാൽപാദങ്ങൾ കൊണ്ട് കൂറ്റൻ ചിത്രം രചിച്ച് ചിത്രകാരൻ അനി വർണവും 49 ശിഷ്യരും.
വർണം ചിത്രരേഖ സ്കൂൾ ഓഫ് ആർട്സിൽ സംഘടിപ്പിച്ച ചടങ്ങിലാണ് 500 സ്ക്വയർ ഫീറ്റ് വലുപ്പത്തിലുള്ള ചിത്രം വരച്ചത്. യു.ആർ.എഫ് ഇൻറർനാഷനൽ ജൂറി ഡോ. ഗിന്നസ് സുനിൽ ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. രണ്ട് മണിക്കൂർ 10 മിനിറ്റുകൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. കഴിഞ്ഞ വർഷം ലഹരിക്കെതിരെ മൂക്കും താടിയുമുപയോഗിച്ച് ചിത്രം രചിച്ച് ഇവർ ശ്രദ്ധേയരായിരുന്നു. സമാപനസമ്മേളനത്തിൽ സി.ആർ. മഹേഷ് എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു, വൈസ് ചെയർപേഴ്സൻ എ. സുനിമോൾ, സ്ഥിരംസമിതി അധ്യക്ഷൻ റെജി ഫോട്ടോപാർക്ക്, സാജൻ വൈശാഖം, പി.ജി. ശ്രീകുമാർ, എ. രാജേഷ്, കെ. ബാബു, ആതിര സന്തോഷ് എന്നിവർ പങ്കെടുത്തു. ചിത്രരചനയിൽ പങ്കെടുത്ത അധ്യാപകനെയും വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.