കോവിഡ് കാല അതിജീവനത്തിന് മാതൃകാപാഠമായി അധ്യാപകൻ
text_fieldsകൊടുവള്ളി: സമാന്തര കലാലയ വഴിയിൽ കുട്ടികൾക്കും നാട്ടുകാർക്കും പ്രിയപ്പെട്ട അധ്യാപകൻ കോവിഡ് കാലത്തെ അതിജീവിച്ച് കാണിച്ച്മാതൃക പാഠമാവുകയാണ് മാനിപുരം കാവിൽ 'എഴുത്തുപുര'യിൽ കെ. ഷാജി മാസ്റ്റർ. കൊടുവള്ളിയിലും മാനിപുരത്തും 'ഗുരുകുലം' എന്ന പേരിൽ സമാന്തര വിദ്യാഭ്യാസ സ്ഥാപനം നടത്തി വരുകയായിരുന്നു ഷാജി.
കോവിഡ് പ്രതി സന്ധിയിൽ കലാലയം അടച്ചിട്ടതിനെത്തുടർന്ന് അധ്യാപകർക്ക് ശമ്പളംപോലും നൽകാൻ കഴിയാതെ വരുമാന മാർഗം വഴിമുട്ടിയതോടെയാണ് മാറി ചിന്തിച്ചത്. കാപ്പാട് തുഷാരഗിരി പാതയിലെ കൊടുവള്ളി- ഓമശ്ശേരി റോഡിൽ മാനിപുരത്തിനടുത്ത് കാവിലിൽ ഷാജി വീടിെൻറ പോർച്ചിൽ അവശ്യസാധനങ്ങൾ വിൽക്കാൻ ചെറിയ കടതുടങ്ങി.
അവശ്യവസ്തുക്കൾ തേടി കൂടുതൽആളുകൾ കടയിലെത്തിയതോടെ വീടിൻറ ചുറ്റുമതി ലിെൻറ ഒരുഭാഗം പൊളിച്ചാണ് ഇപ്പോൾ ഷാജി സ്റ്റേഷനറിക്കടെ വിപുലപ്പെടുത്തിയത്.
ഭാര്യ ജിഷയുടെ പേരിൽ കുടുംബശ്രീ സംരംഭമായി രജിസ്റ്റർ ചെയ്തിരിക്കുന്ന സ്ഥാപനത്തിെൻറ ഉദ്ഘാടനം ഷാജിയുടെ മാതാവ് നാരായണി ഉദ്ഘാടനം ചെയ്തു. സഹായത്തിന് ഭാര്യയും മകനുമുണ്ട് ഒപ്പം. കോളജും കടയും ഒരു മിച്ച് കൊണ്ടു പോകാനാ ണ് ഷാജിയുടെ തീരുമാനം. ഇതോടൊപ്പം വീട്ടിൽതന്നെ സ്കൂൾ കുട്ടികൾക്കായി 'ഹോം സ്റ്റഡിസെൻറർ' രൂപപ്പെടുത്താനും പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.