സദാചാര ഗുണ്ട ആക്രമണത്തെ തുടർന്ന് അധ്യാപകെൻറ ആത്മഹത്യ; രണ്ടു പേർ അറസ്റ്റിൽ
text_fieldsവേങ്ങര (മലപ്പുറം): അധ്യാപകനും ചിത്രകാരനുമായ സുരേഷ് ചാലിയത്ത് സദാചാര ഗുണ്ട ആക്രമണത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു.
വേങ്ങര വലിയോറ പുത്തനങ്ങാടി കോരംകുളങ്ങര നിസാമുദ്ദീൻ (39), കോരംകുളങ്ങര മുജീബ് റഹ്മാൻ (44) എന്നിവരെയാണ് വേങ്ങര പൊലീസ് ആത്മഹത്യ പ്രേരണക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്. ഇവരെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. വേങ്ങര എസ്.എച്ച്.ഒ, പി. മുഹമ്മദ് ഹനീഫ, എസ്.ഐ ഉണ്ണിക്കൃഷ്ണൻ, എ.എസ്.ഐമാരായ സത്യപ്രസാദ്, അശോകൻ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
കുറുക ഗവ. ഹൈസ്കൂൾ അധ്യാപകനും വലിയോറ ആശാരിപ്പടി സ്വദേശിയുമായ സുരേഷ് ചാലിയത്തിനെ (52) ശനിയാഴ്ചയാണ് വേങ്ങര വലിയോറയിൽ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഓൺലൈൻ ക്ലാസിനിടെ ഒരു വിദ്യാർഥിയുടെ മാതാവുമായി വാട്സ് ആപ്പിൽ ചാറ്റ് ചെയ്തെന്നാരോപിച്ച് നേരത്തേ ഒരു സംഘമാളുകൾ ഇദ്ദേഹത്തെ ആക്രമിച്ചിരുന്നു. അമ്മയുടെയും മക്കളുടെയും മുന്നിൽെവച്ച് അക്രമിസംഘം സുരേഷിനെ മർദിച്ച ശേഷം അസഭ്യവർഷവും നടത്തി.
പ്രശ്നം സംസാരിച്ച് തീർക്കാനെന്ന പേരിൽ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയി പി.ടി.എ പ്രസിഡൻറിെൻറ വീട്ടിൽവെച്ചും അധ്യാപകനെതിരെ മർദനശ്രമമുണ്ടായി. വീട്ടുകാരുടെ മുന്നിൽ ഇത്തരമൊരു അപമാനത്തിന് ഇരയായതിെൻറ മനോവിഷമത്തിലായിരുന്നു അധ്യാപകനെന്ന് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.