Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎക്​സൈസ്​ സഹായത്തോടെ...

എക്​സൈസ്​ സഹായത്തോടെ അധ്യാപിക കർണാടകയിലേക്ക്​ കടന്നു; ഡിവൈ.എസ്​.പി അന്വേഷിക്കും

text_fields
bookmark_border
എക്​സൈസ്​ സഹായത്തോടെ അധ്യാപിക കർണാടകയിലേക്ക്​ കടന്നു; ഡിവൈ.എസ്​.പി അന്വേഷിക്കും
cancel

സുൽത്താൻ ബത്തേരി: മുത്തങ്ങയിൽ എക്​സൈസ്​ സഹായത്തോടെ അധ്യാപികയെ കർണാടക അതിർത്തി കടത്തിയത്​ വിവാദമാകുന്നു. സ ംഭവം കൽപ്പറ്റ ഡിവൈ.എസ്​.പി അന്വേഷിക്കും. തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയെയാണ്​ എക്​സൈസ്​ സ ർക്കിൾ ഇൻസ്​പെക്​ടറുടെ സഹായത്തോടെ അതിർത്തി കടത്തിയത്.​ ഇവർക്ക്​ അതിർത്തി കടക്കാൻ പാസ്​ അനുവദിച്ചത്​ ആറ്റിങ്ങൽ നാർക്കോട്ടിക്​ ഡിവൈ.എസ്​.പിയാണ്​.

സംഭവത്തിൽ അധ്യാപികക്കെതിരെ കേസെടുക്കുമെന്ന്​ വയനാട്​ ജില്ല കലക്​ടർ അറിയിച്ചിരുന്നു. പകർച്ചവ്യാധി തടയൽ നിയമപ്രകാരമാണ്​​ ഉത്തരവ്​. പാസ്​ അനുവദിക്കാൻ പൊലീസിന്​ അനുവാദമില്ലെന്നും​ കലക്​ടർ പറഞ്ഞു. എക്​സൈസ്​ സർക്കിൾ ഇൻസ്​പെക്​ടർക്കെതിരെ​ വകുപ്പ്​തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്​. ഡിവൈ.എസ്​.പിക്കെതിരെയും അന്വേഷണം ഉണ്ടാകും. ​

ലോക്​ഡൗൺ പ്രഖ്യാപിച്ചതിനാൽ അന്തർ സംസ്​ഥാന യാത്രക്ക്​ കടുത്ത നിയന്ത്രണങ്ങളാണുള്ളത്​. ഇതെല്ലാം തെറ്റിച്ചായിരുന്നു അധ്യാപികയുടെ യാത്ര. മറ്റു ജില്ലകളിൽനിന്ന്​ വയനാട്ടിൽ പ്രവേശിക്കുന്നവർക്ക്​ കടുത്ത നിയന്ത്രണമുണ്ട്​. എല്ലാവരെയും 14 ദിവസത്തേക്ക്​ നിരീക്ഷണത്തിൽ താമസിപ്പിക്കുകയാണ്​ ചെയ്യുന്നത്​. ഇതിൽനിന്ന്​ രക്ഷപ്പെടാൻ താമരശ്ശേരിയിൽനിന്ന്​ എക്​സൈസ്​ വാഹനത്തിലാണ് അധ്യാപിക​ മുത്തങ്ങയിലെത്തിയത്​.

തിരുവനന്തപുരത്തെ ഉന്നത സർക്കാർ ഉദ്യോഗസ്​ഥരുടെ അടുത്ത സുഹൃത്താണ്​ അധ്യാപിക. തിരുവനന്തപുരം മുതൽ തന്നെ അധ്യാപിക സർക്കാർ വാഹനത്തിലാണ്​ വന്നതെന്നും സൂചനയുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Newsmuthangalock down
News Summary - teacher crossed border in wayanad
Next Story