വിദ്യാർഥിക്ക് പ്രാഥമിക സൗകര്യ നിഷേധം: ബാലാവകാശ കമീഷൻ കേസെടുത്തു
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷക്കിടെ വയറുവേദന അനുഭവപ്പെട്ട വിദ്യാർഥിയെ ശുചിമുറിയിൽ പോകാൻ അനുവദിക്കാത്ത അധ്യാപികക്കെതിരെ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ കേസെടുത്തു. ബാലാവകാശ കമീഷൻ ചെയർമാൻ പി. സുരേഷ് ആണ് കേസെടുത്തത്.
കടക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി രസതന്ത്രം പരീക്ഷക്കിടെയായിരുന്നു സംഭവം. വയറ് വേദനിച്ച വിദ്യാർഥി ആവശ്യപ്പെട്ടിട്ടും ശൗചാലയത്തിൽ പോകാൻ അധ്യാപിക അനുവദിച്ചില്ലെന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.
പരീക്ഷ എഴുതുന്ന കുട്ടികൾക്ക് കുടിക്കാൻ വെള്ളവും അത്യാവശ്യെമങ്കിൽ ഇൻവിജിലേറ്ററുടെ നിരീക്ഷണത്തിൽ പ്രാഥമിക സൗകര്യവും ഒരുക്കണമെന്ന് കമീഷൻ നേരത്തെ നിർദേശിച്ചിരുന്നു. പ്രാഥമിക സൗകര്യം നിഷേധിക്കപ്പെട്ട വിദ്യാർഥി അവശനാവുകയും പരീക്ഷാഹാളിൽ മലമൂത്ര വിസർജ്ജനം നടത്തുകയുമായിരുന്നു.
അധ്യാപികയുടെ നിലപാട് കുട്ടിക്ക് കടുത്ത മാനസിക സംഘർഷത്തിന് ഇടയാക്കിയെന്നും സുഗമമായി പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെന്നുമുള്ള നിരീക്ഷണത്തിെൻറ അടിസ്ഥാനത്തിലാണ് ബാലാവകാശ കമീഷൻ കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.