Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2017 7:06 AM IST Updated On
date_range 22 April 2017 7:07 AM ISTഅധ്യാപക തസ്തിക നിർണയം ക്ലാസ് അടിസ്ഥാനത്തിൽ തന്നെ; സുപ്രീംകോടതിയിലും സർക്കാറിന് തിരിച്ചടി
text_fieldsbookmark_border
തിരുവനന്തപുരം: തസ്തിക നിർണയത്തിനും അധ്യാപക വിദ്യാർഥി അനുപാതം നിശ്ചയിക്കാനും ക്ലാസിന് പകരം സ്കൂൾ അടിസ്ഥാനമാക്കണമെന്ന സംസ്ഥാന സർക്കാർ നിലപാടിന് സുപ്രീംകോടതിയിലും തിരിച്ചടി. വിദ്യാഭ്യാസ അവകാശനിയമത്തിൽ വ്യവസ്ഥ ചെയ്യുന്ന രീതിയിൽ ക്ലാസ് അടിസ്ഥാനമാക്കി അധ്യാപക വിദ്യാർഥി അനുപാതം നിശ്ചയിക്കുകയും അതുപ്രകാരം തസ്തികനിർണയം നടത്തണമെന്നുമുള്ള ഹൈകോടതി വിധിയാണ് ജസ്റ്റിസ് എ.കെ. സിക്രി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ശരിവെച്ചത്.
ഇതോടെ അടുത്ത അധ്യയനവർഷം മുതൽ സ്കൂളുകളിൽ ക്ലാസ് അടിസ്ഥാനത്തിൽ അനുപാതം നിശ്ചയിച്ച് തസ്തിക നിർണയിക്കാൻ സർക്കാർ നിർബന്ധിതമാകും. ആയിരക്കണക്കിന് അധ്യാപകർക്ക് തസ്തിക നഷ്ടമാവുകയും അതുവഴി ശമ്പളം ലഭിക്കാതെ വരുകയും ചെയ്യുന്ന അവസ്ഥയാണ് വിധിയിലൂടെ ഇല്ലാതായത്. അനുകൂലവിധി പ്രതീക്ഷിച്ച് 2016-17 അധ്യയനവർഷത്തിലെ തസ്തികനിർണയംപോലും നടത്താതിരുന്ന സർക്കാറിന് ഇനി സ്കൂൾ ഒരു യൂനിറ്റായി പരിഗണിച്ചുള്ള അനുപാതം എന്ന വാദം ഉയർത്താനുമാകില്ല. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് അധ്യാപക പാക്കേജ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവുകളിൽ വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായവ കടന്നുകൂടിയിരുന്നു. ക്ലാസ് ഒരു യൂനിറ്റായി പരിഗണിച്ച് തസ്തിക നിർണയം നടത്തണമെന്ന വ്യവസ്ഥക്ക് വിരുദ്ധമായി സ്കൂൾ യൂനിറ്റായി പരിഗണിക്കാനുള്ള വ്യവസ്ഥയും ഉത്തരവിൽ ഉണ്ടായിരുന്നു. മാനേജ്മെൻറുകൾ നൽകിയ വിവിധ ഹരജികൾ പരിഗണിച്ച് 2015 ഡിസംബറിൽ ഹൈകോടതി സിംഗിൾ ബെഞ്ച് സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകളും ചട്ട ഭേദഗതികളും ഒന്നടങ്കം റദ്ദുചെയ്തു. വിദ്യാഭ്യാസ അവകാശ നിയമത്തിലെ ഷെഡ്യൂൾപ്രകാരം തന്നെയാണ് തസ്തികനിർണയം നടത്തേണ്ടതെന്നും വിധിയിൽ വ്യക്തമാക്കി.
തിരിച്ചടിയായത് സർക്കാർ നിലപാടിലെ ഇരട്ടത്താപ്പിന്
തിരുവനന്തപുരം: നേരത്തെ ക്ലാസ് അടിസ്ഥാനമാക്കി അധ്യാപക വിദ്യാർഥി അനുപാതം നിശ്ചയിക്കുകയും അതുപ്രകാരം തസ്തികനിർണയം നടത്തണമെന്നുമുള്ള ഹൈകോടതി വിധിയെ തുടർന്ന് സർക്കാർ എടുത്ത നിലപാടിലെ ഇരട്ടത്താപ്പിനാണ് ഇപ്പോഴത്തെ വിധി തിരിച്ചടിയായത്.നേരത്തെ ഹൈകോടതി വിധിയെ തുടർന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ മാനേജ്മെൻറ് പ്രതിനിധികളുമായി ചർച്ച നടത്തുകയും വിധിയുടെ അടിസ്ഥാനത്തിൽ തസ്തികനിർണയവും പാക്കേജും നടപ്പാക്കാൻ തീരുമാനിക്കുകയും ചെയ്തു. 2015 വരെയുള്ള മുഴുവൻ നിയമനത്തിനും തസ്തികനിർണയം നടത്തി നിയമനാംഗീകാര നടപടി സ്വീകരിക്കാനും സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ, വിധിക്കെതിരെ പിന്നീട് അപ്പീൽപോകാനും സർക്കാർ തീരുമാനിച്ചിരുന്നു. ധനകാര്യവകുപ്പും അപ്പീൽ പോകണമെന്ന് നിർദേശിച്ചിരുന്നു. ഇതേതുടർന്ന് വിധിക്കെതിരെ സർക്കാർ ഹൈേകാടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും സിംഗിൾ ബെഞ്ച് വിധി ശരിവെച്ചു. പുതിയ സർക്കാർ വന്നെങ്കിലും ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചു. ഇതേതുടർന്നാണ് ഇപ്പോഴത്തെ വിധി. വിധിയോടെ സംസ്ഥാനത്തെ സ്കൂളുകളിൽ ഇനിമുതൽ പൂർണമായും ക്ലാസ് അടിസ്ഥാനത്തിൽ തസ്തികനിർണയം നടത്താൻ സർക്കാർ നിർബന്ധിതമാകും. എയ്ഡഡ് സ്കൂളുകളിൽ ഭാവിയിൽ വരുന്ന ഒഴിവുകളിലേക്ക് അധ്യാപക ബാങ്കിൽനിന്ന് നിയമനം നടത്താൻ വ്യവസ്ഥ ചെയ്യുന്ന കെ.ഇ.ആർ ഭേദഗതിക്കെതിരായ ഹരജി ഹൈകോടതിയുടെ പരിഗണനയിലുമാണ്.
േകാടതിവിധി ആശ്വാസമായത് ആയിരക്കണക്കിന് അധ്യാപകർക്ക്
തിരുവനന്തപുരം: തസ്തികനിർണയം ക്ലാസ് തലത്തിൽ ആക്കാനുള്ള വിധി സുപ്രീംകോടതി ശരിവെച്ചത് ജോലിനഷ്ടഭീഷണി നേരിടുന്ന ആയിരക്കണക്കിന് അധ്യാപകർക്കാണ് ആശ്വാസമാകുന്നത്. സ്കൂളുകളിൽ 45 വിദ്യാർഥിക്ക് ഒരു അധ്യാപകൻ എന്നതായിരുന്നു നേരേത്തയുണ്ടായിരുന്ന അനുപാതം. വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കിയതോടെ ഒന്നുമുതൽ അഞ്ചുവരെ ക്ലാസിൽ അനുപാതം 1:30ഉം ആറുമുതൽ എട്ടുവരെ 1:35ഉം ഒമ്പത്, 10 ക്ലാസുകളിൽ1:45ഉം ആയി മാറി. എന്നാൽ, സംസ്ഥാന സർക്കാർ ഇൗ അനുപാതം നടപ്പാക്കാൻ വിമുഖത കാണിക്കുകയായിരുന്നു. 30 വിദ്യാർഥിക്ക് ഒരു അധ്യാപകനെ നിയമിക്കുേമ്പാൾ വിദ്യാഭ്യാസ ചട്ടപ്രകാരം 31 വിദ്യാർഥിയായാൽ രണ്ടാമത്തെ അധ്യാപകനെയും നിയമിക്കാം. 61 വിദ്യാർഥികൾക്ക് മൂന്നാമത്തെയും 91 വിദ്യാർഥികൾക്ക് നാലാമത്തെയും അധ്യാപകനെയും നിയമിക്കാം. എന്നാൽ, സ്കൂൾ യൂനിറ്റായി പരിഗണിക്കുേമ്പാൾ മൊത്തം വിദ്യാർഥികളുടെ എണ്ണം പരിഗണിച്ച് അതിനനുസൃതമായി തസ്തിക നിർണയിക്കുകയും ചെയ്യുന്ന രീതിയാകും നടത്തുക. എൽ.പി സ്കൂളുകളിൽ 91 വിദ്യാർഥികൾക്ക് നാല് തസ്തിക അനുവദിക്കാമെങ്കിൽ സ്കൂൾ യൂനിറ്റായി പരിഗണിക്കുേമ്പാൾ മൂന്ന് അധ്യാപകരെയേ നിയമിക്കാനാവൂ. അധികമുള്ള അധ്യാപകർ പുറത്തുപോവുകയും ചെയ്യും. സംസ്ഥാനത്ത് ഏഴായിരത്തിലധികം വരുന്ന എൽ.പി സ്കൂളുകളിൽ മിക്കതിലും അധ്യാപകർക്ക് ഭീഷണിയുണ്ടായിരുന്നു. ഇതുവഴി വർഷങ്ങളായി ജോലിചെയ്യുന്ന ഒേട്ടറെ അധ്യാപകരുടെ തസ്തിക നഷ്ടമാകും. സുപ്രീം കോടതിവിധിയിലൂടെ ഇത്തരം അധ്യാപകർക്കുണ്ടായിരുന്ന ഭീഷണി ഒഴിവാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story